ആരോഗ്യ പ്രവർത്തകർക്ക് ഐക്യ ദാർഢ്യവുമായി അമീൻ ജ്വല്ലേഴ്‌സും
കൂറ്റിക്കാട്ടൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കർമ നിരതരായ ആരോഗ്യ പ്രവർത്തകരോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കുറ്റിക്കാട്ടൂരിലെ പ്രമുഖ വ്യാപാരസ്ഥാപനമായ അമീൻ ജ്വല്ലേഴ്‌സും. ഇന്നലെ പെരുവയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ് രോഗ നിർണയ പരിശോധനക്ക് നേതൃത്വം നൽകിയ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഉച്ചഭക്ഷണം സ്പോൺസർ ചെയ്തത് അമീൻ ജ്വല്ലേഴ്സ് ഉടമ ഫൈസൽ ആയിരുന്നു.