എസ്.ടി.യു. അതിജീവന സമരം നടത്തി
പെരുമണ്ണ: തൊഴിലാളികളെ രക്ഷിക്കൂ-കർഷകരെ സംരക്ഷിക്കൂ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തൊഴിലാളി,കർഷക ദ്രോഹ,നീതി നിഷേധ നയങ്ങൾക്കെതിരെ എസ്.ടി.യു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി എസ്.ടി.യു പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി പെരുമണ്ണയിൽ നടത്തിയ അതിജീവന സമരം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വി.പി.കബീർ ഉൽഘാടനം ചെയ്തു.STU പഞ്ചായത്ത് പ്രസിഡണ്ട് വി.പി.അസ്സൈനാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഇ.മുഹമ്മദ് കോയ, ആർട്ടിസാൻസ് ജില്ലാ പ്രസിഡണ്ട് എം.സെമീറ, യു.കെ. റുഹൈമത്ത്, എൻ.കെ.ശരീഫ, ടി.പി.അബ്ദുൽ ലത്തീഫ്, ടി.പി.മുഹമ്മദലി, ആരിഫ് തുടങ്ങിയവർ സംസാരിച്ചു