പെരിങ്ങൊളത്തെ കോവിഡ് മരണം; വിഖായ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ഖബറടക്കി.
പെരിങ്ങൊളത്തെ കോവിഡ് പോസറ്റീവായി മരണപ്പെട്ട മർയം ഹജ്ജുമ്മയെ എസ് കെഎസ്എസ് എഫ് കുന്ദമംഗലം മേഖല വിഖായ റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ ഖബറടക്കി. ഉസ്താദ് റഫീഖ് ഫൈസി പെരിങ്ങൊളം നേതൃത്വം നൽകി. വിഖായ പ്രവർത്തകരായ അബ്ദുറഹീം ആനക്കുഴിക്കര, റിജാസ് മായനാട്, ഉസ്മാൻ ചാലിയറക്കൽ, ഫാസിൽ കളരിക്കണ്ടി, ഉസ്മാൻ പാറക്കോട്ട് താഴം, റാഷിദ് ചാലിയറക്കൽ, ബുജൈർ ആനക്കുഴിക്കര, ഷാഫി വെള്ളിപറമ്പ്, റഷാദ് ചാലിയറക്കൽ എന്നിവർ പങ്കെടുത്തു. ജില്ലാ സിക്രട്ടറി റഫീഖ് മാസ്റ്റർ, മഹല്ല് കമ്മിറ്റി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.