പെരുവയൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് എളവന കൃഷ്ണൻകുട്ടി നായർ സ്മാരക റോഡ് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപിത തോട്ടാഞ്ചേരി നിർവഹിച്ചു.
പഞ്ചായത്തിൻറെ വികസന ഫണ്ടിൽ നിന്നും മൂന്നു ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവികുമാർ പനോളി, സി എം സദാശിവൻ, എട്ടാം വാർഡ് വികസന സമിതി കൺവീനർ വിനോദ് എളവന, എൻ ടി ഹംസ, ഇ ദേവദാസൻ, മോഹനൻ, പ്രദീപ്, തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി