ദമ്പതികൾക്ക് പാറമ്മൽ വാർഡ് കോൺഗ്രസ്സ് കമ്മറ്റി
ഉപഹാരം നൽകി ആദരിച്ചു.
മാവൂർ.വയനാട് മാനന്തവാടിയിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമിതനായ അബു സാലിഹിനും അഖിലേന്ത്യാ തലത്തിൽ പി.ജിക്ക് പത്താം റാങ്ക് നേടി കോഴിക്കോട് ഹോമിയോ കോളേജിൽ അഡ്മിഷൻ ലഭിച്ച ഭാര്യ ഡോ:സഹല അബൂ സാലിഹിന്നും പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കമ്പളത്ത്, വാർഡ് മെമ്പർ മൈമൂന കടുക്കാഞ്ചേരി എന്നിവർ ഉപഹാരങ്ങൾ നൽകി. വാർഡ് പ്രസിഡണ്ട് ബിസ് ബിസ് മുജീബ് അദ്ധ്യക്ഷത വഹിച്ചു.കെ.ടി അഹമ്മദ്കുട്ടി, മുസ്സക്കുട്ടി കെ, വീരാൻ കുട്ടി കെ.വി, ഷംസുദ്ദീൻ പി പി എന്നിവർ പങ്കെടുത്തു.