ഇന്ത്യൻ നേഷണൽ ലീഗ് പെരുമണ്ണ പഞ്ചായത്ത് പ്രവർത്തക സമിതി പുത്തൂർമഠത്തിൽ ചേർന്നു
പെരുമണ്ണ :ഇന്ത്യൻ നേഷണൽ ലീഗ് പെരുമണ്ണ പഞ്ചായത്ത്
പ്രവർത്തക സമിതി
പുത്തൂർമഠത്തിൽ ചേർന്നു. പഞ്ചായത്തിൽ മത്സരിക്കുന്ന മുഴുവൻ LDF സ്ഥാനാർഥികളുടെയും വിജയത്തിന്ന് വേണ്ടി പ്രവർത്തിക്കാൻ തീരുമാനിച്ചു. പാർട്ടി മത്സരിക്കുന്ന പത്താം വാർഡ് സ്ഥാനാർഥി
ഐ. കുഞ്ഞുമുഹമ്മദ് സാഹിബിന്ന് കെട്ടി വെക്കാനുള്ള തുക INL പതിനഞ്ചാം വാർഡ് കമ്മറ്റി Vp. സലീം കൈമാറി.
സ്ഥാനാർഥി പ്രഖ്യാപനം നാസർ മാസ്റ്റർ നിർവഹിച്ചു. ചടങ്ങിന്ന് ആശംസ അർപ്പിച്ചു കൊണ്ട് വിപിസി. കോയ, ആബിദ് അമ്പിലോളി, അലിഫ് നിസാം, അസ്സറത്തലി, മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.