സായാഹ്ന ധർണ്ണ നടത്തി
മാവൂർ:കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി- ജന വിരുദ്ധ നയങ്ങൾക്കെതിരെ നവംബർ. 26 ന് നടക്കുന്ന പൊതുപണിമുടക്കിന്റെ ഭാഗമായി ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാവൂരിൽ സായാഹ്ന ധർണ്ണ നടത്തി. സി.ഐ.ടി.യു ഏരിയാ പ്രസിഡണ്ട് വി.എം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.എം ധർമ്മജൻ (സി.ഐ.ടി.യു ) ഹംസ പാലക്കോളിൽ (എസ്.ടി.യു) സി വി തോമസ് (എ ഐ ടി യു സി) എൻ ഗിരീഷ്, ടി.പി. കൃഷ്ണൻകുട്ടി ,കെ.സാമി, കെ.ദിവാകരൻ, ഹരിദാസ്കെ, എന്നിവർ നേതൃത്വം നൽകി.എസ്.ടി.യു മണ്ഡലം വൈസ് പ്രസിഡണ്ട് ഉസ്സൻ കുരിക്കൾ സ്വാഗതവും വി. ജേക്കബ് നന്ദിയും പറഞ്ഞു.