നല്ല ശീലങ്ങൾ
പ്രിയ വിദ്യാർത്ഥികളെ ,മനസു നന്നാവട്ടെ.
നേരത്തെ ഉറങ്ങുക, അതിരാവിലെ എഴുന്നേൽക്കുക.
ഒരു ഗ്ലാസ് ശുദ്ധ ജലം കുടിക്കുക.
പ്രഭാത പ്രാർത്ഥനക്കു ശേഷം പ്രയാസം തോന്നുന്ന വിഷയങ്ങൾ വായിക്കുക,പഠിക്കുക.
കുറച്ചു സമയം വ്യായാമത്തിന്നോ നടക്കാനോ, പൂന്തോട്ട പരിപാലനത്തിനോ ,കൃഷിക്കോ ഉപയോഗപ്പെടുത്താം.
ഇത്തിരി നേരം അച്ഛനും അമ്മയുമായി സൊള്ളുക.
അമ്മയെ അടുക്കള പണിയിൽ കുറച്ചൊക്കെ സഹായിക്കുക.
ആൺ കുട്ടികളായാലും മുറ്റവും അകവും അടിച്ചു വാരി കൊടുക്കുക,
ഇതൊരു നല്ല വ്യായാമം ആണ്.
എല്ലാവരോടും നല്ല വാക്കുകൾ പറയുക.
പുഞ്ചിരി വിടർന്ന സംസാരം.
വികസിത രാഷ്ട്രക്കാർ അവികസിത രാജ്യങ്ങളിലെ ജനങ്ങളെ നശിപ്പിക്കാൻ വേണ്ടി ആസൂത്രിതമായി ഇറക്കി കൊണ്ടിരിക്കുന്ന ഗെയിമുകളെ പൂർണമായി ഒഴിവാക്കുക.
ഇന്റർനെറ്റ് ഉപയോഗിച്ച് മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ധാരാളം നല്ല കാര്യങ്ങൾ ഉണ്ട്.
ഒഴിഞ്ഞ സമയത്ത് അവ ചെയ്തു പഠിക്കുക.
വിജയാശംസകൾ
എ .ആർ .കൊടിയത്തൂർ
GHSS പെരിങ്ങൊളം