Peruvayal News

Peruvayal News

പുസ്തകങ്ങൾ കയ്യിലെടുക്കൂ.എ.ആർ കൊടിയത്തൂർ GHSS പെരിങ്ങൊളം എഴുതുന്നു


നല്ല ശീലങ്ങൾ  - 2

പുസ്തകങ്ങൾ കയ്യിലെടുക്കൂ .

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
 കോവിഡ് കാലം നിങ്ങൾ മൊബൈലും ഇന്റർനെറ്റും ഓൺലൈൻ ക്ലാസ്സുകളുമായി കഴിയുകയാണല്ലോ . ടെക്സ്റ്റ് ബുക്ക്‌ പോലും പലരും കൈ കൊണ്ടു തൊടാറില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് .മൊബൈലിലൂടെ നിങ്ങൾ ധാരാളം വായിക്കുന്നുണ്ടെങ്കിലും പുസ്തകം കയ്യിലെടുത്തു വായിക്കുന്നതിന്റെ പ്രയോജനം ലഭിക്കില്ല 

ഓൺലൈൻ ക്ലാസുകൾ, ടെക്സ്റ്റ് ബുക്കുകൾ മുമ്പിൽ വെച്ചു തന്നെ കേൾക്കുക .അത് നിങ്ങൾക്ക് പ്രയോജനപ്പെടും .

 വായനാ ശീലം ഹരമായി മാറ്റണം .കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകരിച്ചു പ്രവർത്തിക്കുന്ന ധാരാളം ലൈബ്രറികൾ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിലുണ്ട് .എല്ലാ സ്കൂളുകളിലും സ്കൂൾ ലൈബ്രറികളുമുണ്ട് .ഇവ പ്രയോജനപ്പെടുത്തി നല്ല പുസ്തകങ്ങൾ വായിക്കുക .വായനാ അനുഭൂതി നൽകുന്ന ധാരാളം പുസ്തകങ്ങളുണ്ട് .

 വായന മരിക്കുന്നില്ല .നിങ്ങൾ വായനയുടെ അന്തകരാവരുത്.
  
വായിച്ചു തന്നെ വളരുക .വായന നിങ്ങളെ ഉന്നതങ്ങളിൽ എത്തിക്കും തീർച്ച 
            എ .ആർ .കൊടിയത്തൂർ 
                  GHSS പെരിങ്ങൊളം 
                         9605848833.
                          
Don't Miss
© all rights reserved and made with by pkv24live