Peruvayal News

Peruvayal News

അഴിമതിക്കാരും കള്ളക്കടത്തുകാരും കേരളം ഭരിക്കുകയാണന്നും ഇതൊരു തൊഴിലാളി സർക്കാർ അല്ലന്നും STU സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു.


അഴിമതിക്കാരും കള്ളക്കടത്തുകാരും
ഭരിക്കുന്ന കേരളത്തിലേത് തൊഴിലാളി സർക്കാരല്ല ഉണ്ണികുളം 
അഴിമതിക്കാരും കള്ളക്കടത്തുകാരും കേരളം ഭരിക്കുകയാണന്നും ഇതൊരു തൊഴിലാളി സർക്കാർ അല്ലന്നും STU സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം പറഞ്ഞു. കൊടുകാര്യസ്ഥതമൂലം KSRTC യെ വൻ പ്രതിസന്ധിയിലാക്കിയ വകുപ്പ് മന്ത്രിയും കേരള സർക്കാരും തൊഴിലാളി രോഷം ഭയക്കുകയാണന്നും അദ്ധേഹം ചൂണ്ടിക്കാട്ടി,, STU ദേശീയ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി കോഴിക്കോട് KSRTC ബസ്സ്റ്റാൻ്റിൽ KSTEO ( STU ) കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അതിജീവന സമരത്തിൻ്റെ  ഉത്ഘാടനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം,,, കേരളത്തിൽ അടച്ചിട്ട ഒരു പൊതുമേഖയും തുറന്ന് പ്രവർത്തിപ്പിക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലന്നും തൊഴിലാളികളുടെ പേരിൽ അധികാരത്തിൽവന്നപിണറായി സർക്കാർ അദ്ധ്വാനവർഗത്തെ മുഴുവൻ വഞ്ചിക്കുകയാണ്   ചെയ്തതെന്നും ഉണ്ണികുളം കുറ്റപ്പെടുത്തി,, സമരത്തിൽ KSTEO യൂണിറ്റ് പ്രസിഡണ്ട്  നജീബ്കാരന്തൂർ അദ്ധ്യക്ഷത വഹിച്ചു, കോഴിക്കോട് ജില്ലാ STU ജനറൽ സെക്രട്ടറി ജാഫർസക്കീർ മുഖ്യ പ്രഭാഷണം നടത്തിയ സമരപരിപാടിയിൽ KSTE0 ജില്ലാ വൈസ് പ്രസിഡണ്ട്,  റിയാസ് പൂനൂർ,, യൂണിറ്റ് വൈസ് പ്രസിഡണ്ട്, അബ്ദുസ്സലാം കാരന്തൂർ,, യൂണിറ്റ് ട്രഷറർ മുഹമ്മദ് പുല്ലാളൂർ എന്നിവർ ആശംസ അറിയിച്ചു ,ചടങ്ങിൽ KSTEO ജില്ലാജനറൽ സെക്രട്ടറി സിദ്ദീഖലി മടവൂർ സ്വാഗതവും  ജില്ലാ ട്രഷറർ  ഗഫൂർകായലം നന്ദിയും പറഞ്ഞു,,,,
Don't Miss
© all rights reserved and made with by pkv24live