നല്ല ശീലങ്ങൾ..!
ഭാഗം :20..!
വലിയ സ്വപ്നം കാണുക..!
ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന എ .പി .ജെ .അബ്ദുൽ കലാം എന്ന അവുൽ പകിർ ജൈനുലാബിദീൻ അബ്ദുൽ കലാം എപ്പോഴും കുട്ടികളോട് പറയുന്ന ഒരു വാചകമുണ്ട് . " നിങ്ങൾ സ്വപ്നം കാണണം ." ചെറിയ സ്വപ്നമല്ല , വലിയ സ്വപ്നമാണ് കാണേണ്ടത് .
ഇനി നിങ്ങളോട് ഞാനൊന്ന് ചോദിച്ചോട്ടെ , നിങ്ങളുടെ പഠനം കഴിഞ്ഞാൽ ,നിങ്ങൾ ആരാവണം എന്നു നിങ്ങൾ തീരുമാനിച്ചിട്ടുണ്ടോ ?. ഇല്ല , എന്നായിരിക്കും ഭൂരിഭാഗം പേരുടെയും ഉത്തരം . ചെറുപ്പത്തിൽ തന്നെ തീരുമാനിക്കേണ്ട ഒരു കാര്യമാണിത് . ഉറക്കത്തിൽ ഉള്ള സ്വപ്നമല്ല ,ഉണർന്നിരിക്കുമ്പോഴാണ് ഈ സ്വപ്നം കാണേണ്ടത് .ഏറ്റവും ഉയർന്ന തലത്തിൽ ഓരോരുത്തരും എത്തണം .പോലീസുകാരാവാൻ സ്വപ്നം കാണുന്നവർ ,ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ ആവാനാണ് സ്വപ്നം കാണേണ്ടത് .അധ്യാപകൻ ആവാൻ സ്വപ്നം കാണുന്നവർ ,കോളേജ് ലക്ച്ചറർ ആവുമെന്നെങ്കിലും കരുതണം . സാധാരണ അധ്യാപക പദവി മോശമാണെന്നു ഇതിന്നർത്ഥമില്ല .
ആരാവണം എന്നു ഒരാൾ സ്വയം തീരുമാനിച്ചു കഴിഞ്ഞാൽ അതിനനുസരിച്ചു അദ്ദേഹം സ്വന്തം മനസ്സിനെ പാകപ്പെടുത്തും .മാനസികമായി തയ്യാറാവൽ ആണ് ഏറ്റവും പ്രധാനം .പിന്നെ ചിന്തയും പ്രവർത്തനവും എല്ലാം അതിനനുസരിച്ചു രൂപപ്പെടും .സ്വന്തത്തെ മെരുക്കിയെടുത്താൽ എല്ലാം ശരിയാവും .മഹാന്മാരെല്ലാം നിരന്തര പ്രവർത്തനത്തിലൂടെ മുന്നേറിയപ്പോൾ അവർ വിചാരിച്ച പദവികൾ കയ്യടക്കി .പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലക്ഷ്യ ബോധം ഉണ്ടായാൽ ഭാവി ഭാസുരമാകും .എ .പി .ജെ അബ്ദുൽ കലാം എഴുതി വെച്ച പുസ്തകങ്ങൾ ഉണ്ട് .അവ സംഘടിപ്പിച്ചു വായിക്കുക .ശുഭാപ്തി വിശ്വാസത്തോടെ മുന്നേറുക .
എ .ആർ .കൊടിയത്തൂർ ,
GHSS പെരിങ്ങൊളം