Peruvayal News

Peruvayal News

ജെ സി ഐ കുറ്റിക്കാട്ടൂർ 2021കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു


ജെ സി ഐ കുറ്റിക്കാട്ടൂർ 2021കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
കുറ്റിക്കാട്ടൂർ : ജെ സി ഐ യുടെ 2021 കാലയളവിലേക്കുള്ള നേതൃത്വത്തെ പൂവാട്ട്പ്പറമ്പ വ്യാപാര ഭവനിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ വെച്ച് തെരെഞ്ഞെടുത്തു.
കൊറോണ കാലത്തെ ഏറെ ശ്രദ്ധയാകർഷിച്ച പ്രവർത്തങ്ങളും ചാരിറ്റി മേഖലയിൽ മുന്നേറ്റവും  തീർത്ത സംഘടന നല്ല മാതൃക തീർത്തിരുന്നു.
സംഘടനയുടെ പുതിയ ഭരണ സമിതി ഇനിയും വ്യത്യസ്ത മേഖലയിൽ മുതൽ കൂട്ടാവും എന്ന് നിയുക്ത പ്രസിഡന്റ് സിദ്ധീഖ് പൂവാട്ട്പറമ്പ വ്യക്തമാക്കി.പുതു തലമുറയുടെ വ്യക്തി വികാസവും സമൂഹത്തോടുള്ള  ഒരു വ്യക്തിയുടെ കടമകളും ഊർജസ്വലരായ യുവാക്കളെ ഉയർത്തി കൊണ്ട് വരിക എന്ന ഉദ്ദേശത്തോടെ ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന സംഘടന ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ( ജെ  സി ഐ ) എന്ന സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.സമൂഹത്തിലെ  വിവിധ മേഖലയിൽ ഉള്ളവർ ഈ സംഘടനയിൽ മെമ്പർമാരാണ്.


Don't Miss
© all rights reserved and made with by pkv24live