നല്ല ശീലങ്ങൾ..!
ഭാഗം : 21:!
ശുഭാപ്‌തി വിശ്വാസത്തോടെ മുന്നേറുക....!
പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
നിങ്ങൾ ഭാവിയിൽ ആരാവണം എന്നു തീരുമാനിച്ചു കഴിഞ്ഞാൽ ,പിന്നെ ശുഭാപ്‌തി വിശ്വാസത്തോടെ മുൻഗമനം നടത്തണം .ഞാൻ വിചാരിച്ചത് എനിക്ക് എത്തിപ്പിടിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കണം .ഉറച്ച മനസ്സാന്നിധ്യത്തോടെയുള്ള മുന്നോട്ടുള്ള പ്രയാണം ,എല്ലാ പ്രശ്നങ്ങളെയും തട്ടിമാറ്റാൻ കഴിയും .
മുമ്പോട്ടുള്ള ജീവിതത്തിൽ പല പ്രയാസങ്ങളും ഉണ്ടാവും .വൈതരണികളെ പോസിറ്റീവ് മനസ്ഥിതിയോടെ നേരിടണം .ജീവിതത്തിൽ കടുത്ത പരീക്ഷണങ്ങൾ നേരിടുമ്പോഴും പുഞ്ചിരിയോടെ നേരിടുക എന്നത് വലിയ കഴിവാണ് .നബി തിരുമേനിയുടെ ചരിത്രം അങ്ങിനെയായിരുന്നു .സകലമാന പ്രശ്നങ്ങൾ നേരിടുമ്പോഴും പ്രവാചകനെ പുഞ്ചിരി തൂകുന്ന മുഖത്തോടെ കാണാമായിരുന്നു .
നല്ല മനസ്സോടെയും ,ഉദ്ദേശ ശുദ്ധിയോടെയും നമ്മുടെ ലക്ഷ്യ സ്ഥാനത്തെത്താൻ കഴിയും .
എനിക്ക് ഒന്നിനും കഴിയില്ല എന്നും ,എനിക്ക് ഒരു ഉയർച്ച ഉണ്ടാവില്ല എന്നും ഒരു കാരണവശാലും കരുതരുത് .നിരാശ എന്നൊന്ന് ഉണ്ടാവാനേ പാടില്ല .ഓരോരുത്തരിലും ധാരാളം കഴിവുകൾ അന്തർലീനമായിട്ടുണ്ട് .ആ കഴിവുകളെ കണ്ടെത്താനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത് .സ്വയം തിരിച്ചറിയണം .സ്വന്തം കഴിവുകൾ മുന്നോട്ടു വരുമ്പോൾ ,കഴിവുകേടുകൾ ഉൾവലിയും .സ്വന്തം കഴിവുകളിൽ അഭിമാനം കൊണ്ടു മുന്നോട്ടു നീങ്ങുക .ഉന്നതങ്ങളിൽ വിരാചിക്കാം .
എ.ആർ.കൊടിയത്തൂർ
Ghss പെരിങ്ങൊളം
9605848833