Peruvayal News

Peruvayal News

പെരുമണ്ണഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ച് പിടിക്കണമെന്ന രീതിയിൽ കുറ്റമറ്റ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കയാണ് യു.ഡി-എഫ് പ്രവർത്തകർ.


തോളോട് തോൾ ചേർന്ന് ഒറ്റക്കെട്ടായ്     പെരുമണ്ണ
ഗ്രാമ പഞ്ചായത്ത് ഭരണം തിരിച്ച് പിടിക്കണമെന്ന രീതിയിൽ കുറ്റമറ്റ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കയാണ് യു.ഡി-എഫ് പ്രവർത്തകർ. 2010 ലെ തെരഞ്ഞെടുപ്പിൽ തങ്ങൾക്കനുകൂലമായി നിന്ന പഞ്ചായത്തിലെ രണ്ടാം വാർഡ് 2015ൽ കൈവിട്ടു പോയെങ്കിലും തിരിച്ചുപിടിക്കുമെന്ന പ്രതിജ്ഞയിലാണ് കാരോ യു.ഡി.എഫ് പ്രവർത്തകരും. ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സ് ഉൾപ്പടെ വിവിധ കോഴ്സുകൾ പാസ്സായ മികച്ച സ്ഥാനാർത്ഥിയായി പയ്യടിത്താഴത്തുള്ള കുന്നത്ത് നൈന യെയാണ് ഇത്തവണയു.ഡി.എഫ് രംഗത്തിറക്കിയത്. കൈവിട്ട് പോയ വാർഡ് തിരിച്ചു പിടിക്കണമെന്നുള്ള രീതിയിലുള്ള പ്രവർത്തനങ്ങളാണ് യു.ഡി.എഫ് നടപ്പിലാക്കി വരുന്നത്.നിലവിലുണ്ടായിരുന്ന ഗ്രാമ പഞ്ചായത്തംഗം ചെയ്ത വികസന പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയാണ് എൽ.ഡി.എഫ് ജനങ്ങളെ സമീപിക്കുന്നത്. പ്രദേശത്ത് പ്രവർത്തിക്കുന്ന ആശാ വർക്കറായ പറക്കോട്ട് സ്മിതയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. നിഷ ഉദയകുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി രംഗത്തുള്ളത്.നേരത്തെയും ഇതേ വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി അവർ മത്സര രംഗത്തുണ്ടായിരുന്നു.


Don't Miss
© all rights reserved and made with by pkv24live