പെട്രോൾ- ഡീസൽ 'പാചകത വാതക വില വർദ്ധനവിനെതിരെ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള പ്രതിഷേധിച്ചു
കോഴിക്കോട്:
പെട്രോൾ, ഡീസൽ-പാചക വാതക വിലവർദ്ധനവിനെതിരെ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.കല്ലായി റോഡിലെ കേരള സഹകരണ ബേങ്ക് പരിസരത്തു നിന്നും മജീഷ്യൻ പ്രദീപ് ഹുഡിനോയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ സൈക്കിൾ ഉരുട്ടി വന്നതിന് ശേഷം മാനാഞ്ചിറ ബി.എസ്.എൻ.എൽ പ്രധാന ഓഫീസിന് മുമ്പിൽ വെച്ചാണ് സമരപരിപാടി നടത്തിയത്. ജില്ലാ പ്രസിഡൻ്റ് സക്കരിയ്യപള്ളിക്കങ്ങി അധ്യക്ഷനായി. ഗ്യാസ് സിലിണ്ടറിന് മുകളിൽ റീത്ത് സമർപ്പിച്ച് മജീഷ്യൻ പ്രദീപ് ഹുഡിനോഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ തിരക്കിലോ മറ്റോ പെട്ട് ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ പ്രതികരിക്കാൻ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള തയ്യാറായത് ജനങ്ങൾക്കാകമാനം വേണ്ടിയാണെന്നും ഇത്തരം അനീതികളിൽ നിന്ന് പിൻമാറാനും തിരുത്താനും അധികൃതർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എ.സി. മോഹൻ, പി.അബ്ദുൽ മജീദ്, ജില്ലാ സെക്രട്ടറിമാരായ സന്തോഷ് തുറയൂർ, കെ.പി.അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഫഹദ് മായനാട് നന്ദി പറഞ്ഞു.