പെരുവയലിൽ യു.ഡി.എഫിന് വൻ മുന്നേറ്റം
പെരുവയൽ:
തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പെരുവയൽ പഞ്ചായത്തിൽ യു.ഡി.എഫിന് വൻ മുന്നേറ്റം.
ആകെയുള്ള 22 സീറ്റിൽ 15 സീറ്റും യു.ഡി.എഫ് നേടി .
കഴിഞ്ഞ തവണ 10 സീറ്റുകളുണ്ടായിരുന്ന എൽ.ഡി എഫ് 6 സീറ്റിൽ ഒതുങ്ങി.
തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും ഫലം വന്നപ്പോൾ പെരുവയൽ പഞ്ചായത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് യു.ഡി.എഫ് നേടിയത്.
സി.പി.എം പാർട്ടി ഗ്രാമമായ വാർഡ് 5 യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് അംഗം രാജേഷ് കണ്ടങ്ങുർ ആണ് ജയിച്ചത് .
കാലങ്ങളായി സി.പി.എം ജയിച്ചു വരുന്ന വെള്ളിപറമ്പ വാർഡ് 19 ലും യു.ഡി
എഫ് മുന്നുന്ന ജയം നേടി.
മുസ്ലിം ലീഗ് സ്വതന്ത്രൻ ബിജു ശിവദാസനാണ് ജയിച്ചത് .
വാശിയേറിയ മത്സരം നടന്ന പുവ്വാട്ടു പറമ്പിൽ മുസ്ലിംലീഗിലെ പി.കെ ഷറഫുദ്ധീൻ വിജയിച്ചു .സി .പി .എം നേതാവ് ബി.കെ കുഞ്ഞഹമ്മദിനെയാണ് പരാജയപ്പെടുത്തിയത് .പി.കെ ഷറഫുദ്ധീൻ (മുസ്ലിം ലീഗ്)
ഉനൈസ് പെരുവയൽ (മുസ്ലിം ലീഗ്)സലിം എം.പി (മുസ്ലിം ലീഗ്) കരിപ്പാൽ അബ്ദു റഹ്മാൻ (മുസ്ലിം ലീഗ്)
സുഹറ (മുസ്ലിം ലീഗ്) ഷാഹിന ടീച്ചർ (മുസ്ലിം ലീഗ്) സുഹറ ടീച്ചർ (മുസ്ലിം ലീഗ്) ബിജു ശിവദാസൻ (മുസ്ലിം ലീഗ് സ്വതന്ത്രൻ)
അനീഷ് പാലാട്ട് (കോൺഗ്രസ്)
സുബിത തോട്ടാഞ്ചേരി (കോൺഗ്രസ്)
പ്രസീത് കുമാർ (കോൺഗ്രസ്) സീമ ഹരീഷ് (കോൺഗ്രസ്) രാജേഷ് കണ്ടങ്ങുർ (കോൺഗ്രസ്) വിനോദ് എളവന (കോൺഗ്രസ്)
പ്രീതി അമ്പാഴക്കുഴി (കോൺഗ്രസ്)
എന്നിവരാണ് ജയിച്ച യു.ഡി.എഫ് അംഗങ്ങൾ .
പെരുവയൽ പഞ്ചായത്തിൽ ഉണ്ടായിരുന്ന ഒരു സീറ്റ് എൻ.ഡി.എ നില നിർത്തി .