ബിരുദമുള്ളവർക്ക് കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാകാം
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് (ജനറല്‍ ഡ്യൂട്ടി ബ്രാഞ്ച്) തസ്തികയിലേക്ക് അപേക്ഷിക്കാം.
എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്റാണിത്.
പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത.
പരിശീലനം ഏഴിമല നാവിക അക്കാദമിയില്‍ 2021 ജൂണില്‍ തുടങ്ങും.
യോഗ്യത:
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരാകണം.
പന്ത്രണ്ടാം ക്ലാസില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കുകയും ഇവ രണ്ടിനുംകൂടി 60 ശതമാനം മാര്‍ക്ക് നേടുകയും വേണം.
എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ബിരുദതലത്തിലെ യോഗ്യതയില്‍ അഞ്ചു ശതമാനം മാര്‍ക്കിന്റെ ഇളവുണ്ട്. എന്നാല്‍, 12ാം ക്ലാസിലെ മാര്‍ക്കില്‍ ഇളവില്ല. ബിരുദതലത്തില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കുമ്പോള്‍ മുന്‍ഗണന ലഭിക്കും.
പ്രായപരിധി:
1996 ജൂലായ് 1നും 2000 ജൂണ്‍ 30നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.
എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവുണ്ട്.
അപേക്ഷ:
www.joinindiancoastguard.gov.in വഴി ഡിസംബര്‍ 21 മുതല്‍ 27 വരെ അപേക്ഷിക്കാം.