സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.
പെരുമണ്ണ: മാങ്കാവ് കടുപ്പിനിയിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ പെരുമണ്ണ വെള്ളായിക്കോട് സ്വദേശി മരിച്ചു.
വെള്ളായിക്കോട് പൊയിൽതാഴം പിലാതോട്ടത്തിൽ മേത്തൽ രാഘവൻ നായർ - ശ്രീമതി അമ്മ ദമ്പതികളുടെ മകൻ മനോജ് കുമാറാണ് (47) വെള്ളിയാഴ്ച വൈകിട്ട് കടുപ്പിനിയിൽ അപകടത്തിൽ പെട്ടത്. കിണാശ്ശേരി ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് വാൻ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനോജിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
ഭാര്യ: രേഷ്മ,സഹോദരങ്ങൾ: ജയരാജൻ, സുരേന്ദ്രൻ (കുഞ്ഞുണ്ണി), ബിന്ദു, ഷീന, മക്കൾ:ശ്രീനന്ദ, സാരംഗ്