യു.ഡി.എഫ് പന്തീരങ്കാവ് ഡിവിഷൻ പ്രചരണ ജാഥ സമാപനവും സ്ഥാനാർത്ഥി സംഗമവും പെരുമണ്ണയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു
പെരുമണ്ണ : കോഴിക്കോട് ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷൻ യു.ഡി.എഫ് പ്രചരണ ജാഥ സമാപനവും സ്ഥാനാർത്ഥി സംഗമവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പെരുമണ്ണയിൽ നടന്ന ചടങ്ങിൽ കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ ടി സിദ്ധിഖ്,അസ്ക്കർ ഫറോക്ക്, പി. മൊയ്തീൻ മാസ്റ്റർ, ദിനേശ് പെരുമണ്ണ, എ.പി പീതാംബരൻ , എം.പി മജീദ്, എം.എ. പ്രഭാകരൻ, കെ. അബ്ദു റഹിമാൻ , വി.പി കബീർ, കെ.ഇ. ഫസൽ, മുതുമന നളിനി ടീച്ചർ എന്നിവർ സംബന്ധിച്ചു.