വിദ്യാർഥികളിൽ ജനാധിപത്യ ബോധം തൊട്ടുണർത്തി എടവണ്ണപ്പാറ ക്രിസ്റ്റൽ ട്യൂഷൻ ഇലക്ഷൻ
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് ഇലക്ഷന് മുമ്പേ കുട്ടികൾക്കായി ജനറൽ ഇലക്ഷൻ നടത്തി ക്രിസ്റ്റൽ ട്യൂഷൻ സെന്റർ എടവണ്ണപ്പാറ മാതൃകയായി . ഇലക്ഷൻ നടപടികൾക്ക് കുട്ടികൾ തന്നെ നേതൃത്വം നൽകി. രണ്ട് പോളിംഗ് ബൂത്തുകളിലായി നടന്ന ഇലക്ഷനിൽ പ്രിസൈഡിംഗ് ഓഫീസർമാരായും, പോളിംഗ് ഓഫീസർമാരായും, കുട്ടികൾ വേഷമിട്ടപ്പോൾ കുട്ടി വോട്ടർമാർ കയ്യിൽ ജനാധിപത്യ പ്രക്രിയയുടെ മഷി പുരട്ടി അവരുടെ സമ്മതിദാനം രേഖപ്പെടുത്തി.
ചെയർ മാൻ, ക്യാമ്പസ് ലീഡർ, ജനറൽ കൺവീനർ, സ്പോർട്സ് കൺവീനർ എന്നീ തസ്തികകളിലേക്കാണ് വാശിയേറിയ ഇലക്ഷൻ പോരാട്ടം നടന്നത്. പതിനഞ്ചോളം സ്ഥാനാർത്ഥികൾ തങ്ങളുടെ ജനസമ്മതി പരീക്ഷിച്ച തിരഞ്ഞെടുപ്പിന് എല്ലാ ഔദ്യോഗിക പരിവേഷണങ്ങളും ഉണ്ടായിരുന്നു
ആദിൽ KC, ഇമാദുധീൻ,മുഹമ്മദ് ഹാസിൽ ഹിഷാം മുഹമ്മദ് എന്നിവർ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ടു