Peruvayal News

Peruvayal News

ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ് ചക്കാലക്കൽ എച്ച് എസ് എസ് സ്പോർട്സ് അക്കാദമിയും നാസ്ക് വെള്ളിപറമ്പും ജേതാക്കൾ


ജില്ലാ റഗ്ബി ചാമ്പ്യൻഷിപ്പ് ചക്കാലക്കൽ എച്ച് എസ് എസ് സ്പോർട്സ് അക്കാദമിയും നാസ്ക് വെള്ളിപറമ്പും ജേതാക്കൾ
 

ഈങ്ങാപ്പുഴ
ഹോട്ടൽ മലബാർ ജില്ലാ  റഗ്ബി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ നാസ്ക് വെള്ളിപറമ്പും പെൺകുട്ടികളുടെ വിഭാഗത്തിൽ ചക്കാലക്കൽ സ്പോർട്സ് അക്കാദമിയും ജേതാക്കൾ.ഫൈനലിൽ ആൺ കുട്ടികളുടെ വിഭാഗത്തിൽ യുവ അക്കാദമി കടലുണ്ടിയെ 12- 10 സ്കോറിനാണ് നാസ്ക് വെള്ളിപറമ്പ് പരാജയപ്പെടുത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ പുതുപ്പാടി സ്പോർട്സ് അക്കാദമിയെ 10 - 4 സ്കോറിനാണ് ചക്കാലക്കൽ എച്ച്. എസ്.എസ് സ്പോർട്സ് അക്കാദമി പരാജയപ്പെടുത്തിയത്. അൽറ്റിമേറ്റ് കോക്കല്ലൂരും ഭാവന ക്ലബ് കുന്ദമംഗലവും യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജേതാക്കൾക്ക് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിശ കുട്ടി സുൽത്താൻ ട്രാഫികൾ വിതരണം ചെയ്തു. ടി.എം അബ്ദുറഹിമാൻ മാസ്റ്റർ അഡ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷംസീർ പോത്താറ്റിൽ, ടി.കെ സുഹൈൽ, റിയാസ് അടിവാരം, ഷഫീഖ് പറശ്ശേരി, ഇ. കോയ,   വി.കെ തങ്കച്ചൻ, ജോയ് മാസ്റ്റർ, ബിജു പാച്ചാലിൽ, വികാസ് ലാൽ, അബ്ദുൽ നാസർ മലയിൽ, റഫീഖ് കണ്ണപ്പൻകുണ്ട് , പി.കെ സുകുമാരൻ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live