Peruvayal News

Peruvayal News

കെ.ഡി.എഫ്(ഡി) സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ഡോ:ബീ.ആർ.അബേദ്ക്കർ ചരമദിന അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡണ്ട് ടി.പി.ഭാസ്കരൻ ഉൽഘാടനം ചെയ്തു



  ദലിത് വിരുദ്ധതയെ പ്രതിരോധിക്കാൻ ശക്തമായ ആയുധം വോട്ടവകാശം മാത്രം.
  ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്)
കോഴിക്കോടു് - ഡിസംബർ 6
      

ഭരണഘടന ശിൽപി ഡോ.ബി.ആർ.അംബേദ്ക്കർ വിഭാവനം ചെയ്ത പട്ടിക വിഭാഗങ്ങളുടെ ഭരണഘടനപരമായ അവകാശങ്ങൾ സംരക്ഷിച്ച് നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടിരിക്കയാണെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക്ക് ) സംസ്ഥാന കമ്മറ്റി ജില്ലകൾ തോറും നടത്തിയ ഡോ.ബി.ആർ.അംബേദ്ക്കറുടെ 64ാം ചരമദിനാനുസ്മരണ  സമ്മേളനം വിലയിരുത്തി. കോഴിക്കോട്ട് വെച്ച് നടന്ന സംസ്ഥാന തല അനുസ്മരണ സമ്മേളനത്തിൽ ജില്ല പ്രസിഡണ്ട് പി.ടി.ജനാർദനൻ അദ്ധ്യക്ഷം വഹിച്ചു.
  രാജ്യത്താകമാനം ദലിത് വിരുദ്ധത ആളിക്കത്തുകയാണെന്നും
    ജനാധിപത്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ ശക്തമായ ആയുധം വോട്ടവകാശം യഥാവിധി വിനിയോഗിക്കലാണെന്നും ഉൽഘാടനം ചെയ്ത കെ.ഡി.എഫ് (ഡി) സംസ്ഥാന പ്രസിഡണ്ട് ടി.പി. ഭാസ്കരൻ അഭിപ്രായപ്പെട്ടു.
  അംബേദ്ക്കർ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
     യുവജന ഫെഡറേഷൻ സംസ്ഥാന ജന:സെക്രട്ടറി ദേവദാസൻ കുതിരാടം,മഹിളാഫെഡറേഷൻ സംസ്ഥാന വൈ:പ്രസിഡണ്ട് പി.പി.കമല,എംപ്ലോയിസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ചന്ദ്രൻകടേക്കനാരി,ജില്ലാ നേതാക്കളായ എ.ടി.ദാസൻ,എം.രമേഷ്ബാബു,ശ്രീജ പെരിങ്ങളം എന്നിവർ പ്രസംഗിച്ചു.

Don't Miss
© all rights reserved and made with by pkv24live