ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കദീജ കരീമിന്റെ പര്യടന പരിപാടിക്ക് തുടക്കം കുറിച്ചു.
പെരുവയൽ:
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് ചാത്തമംഗലം ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കദീജ കരീമിന്റെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പര്യടന പരിപാടികൾ ആരംഭിച്ചു.
ഞായറാഴ്ച്ച വൈകിട്ട് പുവ്വാട്ട് പറമ്പിൽ നടന്ന ഉദ്ഘാടപരിപാടി
മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി
മായിൻഹാജി ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ എ ടി ബഷീർ സ്വാഗതം പറഞ്ഞു,
എൻ കെ ബഷീർ അധ്യക്ഷത വഹിച്ചു.
മുൻ ഡിസിസി പ്രസിഡന്റ് കെ സി അബു മുഖ്യ പ്രഭാഷണം നടത്തി ,
കെ മൂസ മൗലവി, മാധവദാസ്,
ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി കദീജ കരീം,
സി എം സദാശിവൻ, പൊതാത്ത് മുഹമ്മദ്,
ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ എൻ അബൂബക്കർ, ശബരിമുണ്ടക്കൽ, ജാഫർ സാദിഖ് പുവ്വാട്ടുപറമ്പ് തുടങ്ങിയവർ സംസാരിച്ചു.
ഡിവിഷനിലെ 42 വാർഡുകളിൽ രണ്ടു ദിവസമായിട്ടാണ് പര്യടനം നടക്കുന്നത്
ഡിസംബർ 7-ാം തിയ്യതിതിങ്കളാഴ്ച്ച രാവിലെ ചാത്തൻകാവിൽ നിന്നും ജാഥ പ്രയാണം ആരംഭിച്ച്
പെരിങ്ങൊളം നോർത്ത്, പെരിങ്ങൊളം, സൺഡെ റോഡ്, കുരിക്കത്തൂർ, മുണ്ടക്കൽ, ചെറുകുളത്തൂർ, പെരിയങ്ങാട്, തോട്ട് മുക്ക്, എരഞ്ഞിക്കൽതാഴം, ഭൂമിടിഞ്ഞ കുഴി, ആന കുഴിക്കര, കല്ലേരി, കോണാർമ്പ്,
മലപ്രം, പെരുവയൽ, കൊടശ്ശേരി താഴം, കായലം പള്ളി താഴം, കിഴക്കെ കായലം, മണക്കാട്, വളയന്നൂർ വഴി കുറ്റിക്കടവിൽ സമാപിക്കും
സിസംബർ 8-ാം തിയ്യതി ചൊവ്വ
ചാത്തമംഗലം [12-ാം മൈൽ ] നിന്നും തുടങ്ങി ചാത്തമംഗലം അങ്ങാടി, ചാത്തമംഗലം വെസ്റ്റ്, കുഴക്കോട്, വിരുപ്പിൽ, വെള്ളന്നൂർറേഷൻ ഷാപ്പ്, വേങ്ങേരി മഠം, നെച്ചൂളി, ചൂലൂര്, കണ്ണിപ്പറമ്പ്, മേച്ചേരിക്കുന്ന്, പള്ളിയോൾ, കൈതുട്ടി മുക്ക്, അടുവാട്, കണിയാത്ത്, താത്തൂർ പൊയിൽ, മാവൂർ, കച്ചേരിക്കുന്ന്, പാറമ്മൽ, കൽപ്പള്ളി, ആയംകുളം, തെങ്ങിലക്കടവ് വഴി ചെറൂപ്പ സമാപിക്കും.
9846361225