മാവൂർ പ്രസ് ക്ലബ്ബ്
ഓഫീസ് ഉൽഘാടനം ചെയ്തു
👁️🗨️18-01-2021
Ptv24live Online Media
മാവൂർ:
ചാത്തമംഗലം, മാവൂർ ,പെരുവയൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചുള്ള പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മക്കു വേണ്ടി പ്രസ്
ക്ലബ്ബ് രൂപീകരിച്ചു. മാവൂർ കട്ടാങ്ങൽ റോഡിൽ പോസ്റ്റോഫീസിന് എതിർവശത്താണ് പ്രസ് ക്ലബ്ബ് സജീകരിച്ചത്.പ്രസ് ക്ലബ്ബിൻ്റെ ഉൽഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ
മാസ്റ്റർ നിർവ്വഹിച്ചു.ചാത്ത
മംഗലം ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ മുഖ്യാതിഥിയായി.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട്
എം.ഉസ്മാൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ കളഞ്ഞുകിട്ടിയ അറുപത്തൊൻപതിനായിരം രൂപ ഉടമക്ക് തിരികെ നൽകിയ ചെറൂപ്പ സ്വദേശിയായ ജനീസ് കറുപ്പനം കണ്ടിയെ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രഞ്ചിത്ത് ആദരിച്ചു.വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, മാവൂർ ഗ്രാമ പഞ്ചായത്തംഗം കെ.ഉണ്ണികൃഷ്ണൻ, പെരുവയൽ ഗ്രാമ പഞ്ചായത്തംഗം വിനോദ് എളവന, മാവൂർ ജനമൈത്രി സിവിൽ പോലീസോഫീസർ രാജേഷ്, വി.എസ് രഞ്ചിത്ത്, വി.എം.ബാലചന്ദ്രൻ, എൻ.പി.അഹമ്മദ്, സുനോജ് കുമാർ, ഷരീഫ്
കൽപള്ളി, ഇസ്മയിൽ മാസ്റ്റർ,നാസർ മാവൂരാൻ, ഫൈസൽ സനാന, സി.ടി.വി.മാനേജിംഗ് ഡയറക്റ്റർ എ.സി. നിസാർ
ബാബു, മാവൂർ മീഡിയ ഡയറക്റ്റർ സലാം കുറ്റിക്കുളം, പെരുമണ്ണ പ്രസ് ക്ലബ്ബ് സെക്രട്ടറി ലത്തീഫ് ,മുക്കം പ്രസ് ക്ലബ്
പ്രസിഡണ്ട് ഫസൽ ബാബു, ജെ.സി.ഐ.മുൻ പ്രസിഡണ്ട് ടി.അനൂപ്, മാവൂർ പ്രസ് ക്ലബ്ബ് സെക്രട്ടറി ശൈലേഷ് അമലാപുരി, ട്രഷറർ ടി.പി. ഫൈസൽ അലി തുടങ്ങിയവർ സംസാരിച്ചു.