പുത്തൂർമഠം കോവിഡ് മരണം
വിഖായയുടെ നേതൃത്വത്തിൽ ഖബറടക്കി
👁️🗨️19-01-2021
Ptv24live Online Media
പെരുമണ്ണ :
കോവിഡ് പോസിറ്റീവ് ആയി മരണപെട്ട പുത്തൂർമഠം പേരിശ്ശേരി മീത്തൽ കോയാലി എന്നവരെ SKSSF കുന്ദമംഗലം മേഖല വിഖായ റെസ്ക്യു ടീമിന്റെ നേതൃത്വത്തിൽ പനച്ചിങ്ങൾ മഹല്ല് ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഖബറടക്കി.
ഉസ്താദ് നൗഫൽ ഫൈസി കുട്ടിക്കാട്ടൂർ, റഫീഖ് ഫൈസി പെരിങ്ങോളം എന്നിവർ നേതൃത്വം നൽകി. വിഖായ പ്രവർത്തകരായ അബ്ദുറഹീം ആനക്കുഴിക്കര, സക്കീർ കുറ്റിക്കാട്ടൂർ, റിജാസ് മായനാട്, ഇസ്സുദ്ധീൻ പാഴൂർ, സമദ് തെങ്ങിലക്കടവ്, മുഹമ്മദ് റാഫി പൈങ്ങോട്ടുപുറം, റഹീസ് മായനാട്, അൻസിൽ പൈങ്ങോട്ടുപുറം എന്നിവർ പങ്കെടുത്തു.