റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ
(അത്തേവാലെ) കോഴിക്കോട് പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു.
നടക്കാവ് സേളാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കമ്മിറ്റി രൂപികരണ യോഗം റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡണ്ടും നീയുക്ത ഗവർണ്ണറുമായ ശ്രീമതി നുസ്റത്ത് ജഹാൻ ഉത്ഘാടനം ചെയ്തു സംസാരിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി കേരളത്തിൽ മുമ്പ് ഉണ്ടായിരുന്നെങ്കിലും മുൻകാലങ്ങളുടെ പ്രവർത്ഥനം വളരെ ഇടുങ്ങിയ ചിന്താഗതിയിൽ മുന്നോട്ടു പോയതിനാലും പാർട്ടി ദേശീയ നേത്രത്വം മനസ്സിലാക്കിയതിനാൽ നിലവിലുണ്ടായിരുന്നസംസ്ഥാന കമ്മറ്റിയെ പിരിച്ചുവിടുകയും പുതിയ നേത്രത്വത്തിനെ ഏൽപ്പിക്കുകയുമായിരുന്നു.
മുമ്പ് പ്രവർത്തിച്ച സംസ്ഥാന പ്രസിഡണ്ട് ശശികുമാറിന് പാർട്ടിയുമായ് ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്ന് ദേശീയ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായ രാംദാസ് അത്തേവാലെയും ജനറൽ സെക്രട്ടറി Dr. രാജീവ് മേനോനും പുതിയ സംസ്ഥാന കമ്മിറ്റിയെ രേഖാമൂലം അറിയിച്ചു.
നിലവിൽ ചില ജില്ലകളിൽ മാത്രമേ പ്രവർത്തകർ ഉണ്ടായിരുന്നുള്ളു.
പുതിയ കമ്മിറ്റി 14 ജില്ലകളിലും കമ്മറ്റികൾ ഉണ്ടാക്കി കഴിഞ്ഞു.
മറ്റു പാർട്ടികളിൽ പ്രവർത്തിച്ച ആളുകൾ റിപ്പബ്ലിക്കൻ പാർട്ടികളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
റിപ്പബ്ലിക്കൻ പാർട്ടികൂടി NDAയിൽ വരുന്നതോടെ കേരളത്തിൽ വമ്പൻ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് മുഖ്യ പ്രഭാഷകനായ സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
കോഴിക്കോട് പ്രസിഡണ്ടായ വിജയരാജൻ കഴുങ്ങാൻഞ്ചേരിക്ക് പാർട്ടിയെ വളർത്താൻ ഒരു പ്രയാസവും ഉണ്ടാവില്ല കാരണം ദേശീയ വൈസ് പ്രസിഡണ്ട് ശ്രീമതി നുസ്റത്ത് ജഹാനും ഒപ്പമുള്ളതിനാൽ RPIക്ക് പാർട്ടിയുടെ ശക്തി തെളിയിയ്ക്കാൻ കാലത്താമസം വേണ്ടിവരില്ല.
അടുത്ത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 14 ജില്ലകളിലും RPl NDAയുടെ ഘടക കക്ഷിയായി കൂടെ മത്സരിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് യോഗത്തിൽ പറഞ്ഞു.
പാർട്ടിയ്ക്ക് ദേശീയ നേത്രത്വത്തിന്റെ എല്ലാ സഹായങ്ങളും ലഭിക്കുമെന്ന് നിയുക്ത ഗവർണ്ണറും ദേശീയ വൈസ് പ്രസിഡണ്ടുമായ ശ്രീമതി നുസ്റത്ത് ജഹാൻ ഉറപ്പു നൽകി. നിരവധി പ്രവർത്തകർ സംസാരിച്ചു.കോഴിക്കോട് ജില്ല ഇനി ഇവർ നയിക്കും
1,പ്രസിഡണ്ട്
വിജയരാജൻ കഴുങ്ങാൻഞ്ചേരി
2, ജനറൽ സെക്രട്ടറി
നബീൽ അഹമ്മദ്.
3, ട്രെഷറർ
പി.സി.അബ്ദുൾ സലാം മാഷ്.
4, വൈസ് പ്രസിഡണ്ടർന്മാർ
പ്രാഫ:നജ്മെൽബാബു, ടി.നൗഷാദ്
AK.സത്താർ, ശശികുമാർ, എം.കെ കുട്ടി,
സെക്രട്ടറിന്മാർ
സക്കീർ ഹുസൈൻ
അരവിന്ദൻ പെരുമന,
ലിജോ KJ,
അനിൽകുമാർ,
PT അബ്ദുൾ മുനീർ,
PK ഹരിദാസൻ.
എക്സിക്യൂട്ടീവ് അംഗങ്ങൾ.
ജനാർദ്ധനൻ, അഭിനൗഷിക്ക്, റാഷിക്ക് കൊടുവള്ളി,
ധനേഷ്
അബ്ദുൾ ഷുക്കൂർ
സഞ്ജീവ് എൻ
ദിൽഷാദ്,
അനിതകുമാർ,
എന്നിവരാണ്.
ചടങ്ങിൽ സ്വാഗതം ജില്ലാ ജനറൽ സെക്രട്ടറി നബീൽ അഹമ്മദ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് വിജയരാജൻ കഴുങ്ങാൻഞ്ചേരി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് പി.ജെ ബാബു
മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി മുഹമ്മദാലി ഷിഹാബ് ആശംസകൾ അർപ്പിച്ചു.
ജില്ലാ ട്രെഷറർ പി.സി സലാം നന്ദി രേഖപ്പെടുത്തി.