മണ്ഡലംപ്രവാസി ലീഗ് ജനകീയ പ്രവർത്തനം ശക്തമാക്കാൻ തീരുമാനിച്ചു.
മാവൂർ: പ്രവാസി ലീഗ് കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചെറൂപ്പ മുസ്ലിം ലീഗ് ഓഫീസിൽ ചേർന്ന ഭാരവാഹികളുടെ യോഗം ജനകീയ പ്രവർത്തനം ശതമാക്കാൻ തീരുമാനിച്ചു. നാട്ടിൽ തിരിച്ചെത്തി അസുഖബാധിതരായി കഴിയുന്നവരെ സന്ദർഷിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യുകയാണ് പദ്ധതി. ഭക്ഷണത്തിനും മരുന്നിനും കഷ്ടപ്പെടുന്നവരുടെ ലിസ്റ്റുണ്ടാക്കി വേണ്ടത് ചെയ്യും.പ്രവാസി ലീഗിന്റെ അഖിലേന്ത്യാ ട്രഷററും മുൻസംസ്ഥാന പ്രസിഡണ്ടുമായിരുന്ന എസ്.വി.അബ്ദുള്ളയുടെ അനുസ്മരണ യോഗം 26 ന് വൈകു: 7 മണിക്ക് ആനക്കുഴിക്കര ലീഗ് സെന്ററിൽ ചേരാനും യോഗം തീരുമാനിച്ചു. തുടർന്നുള്ള മറ്റൊരു ദിവസം പുതിയ ഭാരവാഹികളെ തെരെഞ്ഞെട്ക്കുവാൻ മണ്ഡലം കൗൺസിൽ യോഗം വിളിക്കാനും തീരുമാനിച്ചു.അനുസ്മരണ യോഗത്തിൽ പ്രവാസി ലീഗിന്റെയും മുസ്ലിം ലീഗിന്റെയും മണ്ഡലം ജില്ലാ നേതാക്കൾ പങ്കെട്ക്കും. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എ.എം.എസ് അലവി അദ്ധ്യക്ഷത വഹിച്ചു. ടി.എം.സി.അബൂബക്കർ അഥിതിയായെത്തി. കെ ടികുഞ്ഞാലൻ പെരുമണ്ണ , ടി.സി.മുഹമ്മദ് മാവൂർ തുടങ്ങിയവർ പ്രസംഗിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ.അബ്ദുള്ളക്കോയ സ്വാഗതവും - ജി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.