സഹായി വളന്റിയർ അസംബ്ലി സമാപിച്ചു
👁️🗨️28-01-2021
Ptv24live Online Media
മെഡിക്കൽ കോളേജ് :
മെഡിക്കൽ കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സഹായി വാദിസലാം സംഘടിപ്പിച്ച വളന്റിയർ അസംബ്ലിസമാപിച്ചു. ജീവ കാരുണ്യ മേഖലയിൽ മികച്ച സാന്നിധ്യമായ സഹായി യുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വളണ്ടിയർ ഫോറം .
മെഡിക്കൽ കോളേജ് മർകസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ എസ്. വൈ. എസ് കോഴിക്കോട് ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് മുല്ലക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ബി. പി സിദ്ധിഖ് ഹാജി പതാക ഉയർത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. വി. ആർ രാജേന്ദ്രൻ ഉത്ഘാടനം ചെയ്തു. വള്ളിയാട് മുഹമ്മദ് അലി സഖാഫി ആമുഖഭാഷണം നടത്തി. വിവിധ സെഷനിൽ നടന്ന ക്ലാസുകൾക്ക് അഫ്സൽ കൊളാരി, ഡോ. സി. പി അഷ്‌റഫ്, കബീർ എളേറ്റിൽ എന്നിവർ നേതൃത്വം നൽകി. വി. എം കോയ മാസ്റ്റർ, സമദ് സഖാഫി മായനാട്, ശംസുദ്ധീൻ പെരുവയൽ എന്നിവർ സംബന്ധിച്ചു. സഹായി ജനറൽ സെക്രട്ടറി നാസർ ചെറുവാടി സ്വാഗതവും കെ. അബ്ദുൽ കലാം മാവൂർ നന്ദിയും പറഞ്ഞു.
വളന്റിയർ ഫോറം ഭാരവാഹികൾ
ബഷീർ മുസ്‌ലിയാർ ചെറൂപ്പ (ചെയർമാൻ ) മുനീർ മണക്കടവ് (ജനറൽ കൺവീനർ ) ലത്തീഫ് വെള്ളിപ്പറമ്പ് (ഫിനാൻസ് സെക്രട്ടറി )
സുബൈർ ഉമ്മളത്തൂർ, ബഷീർ വെള്ളായിക്കോട് (വൈസ് ചെയർമാൻ ),
ആസിഫ് മായനാട്, നാസർ പാലോളി താഴം(കൺവീനർ )