ശമ്പളപരിഷ്കരണ കമ്മീഷന്റെ തട്ടിക്കൂട്ട് റിപ്പോർട്ട് അവഹേളനാത്മകം : എസ്.ഇ.യു
👁️🗨️29-01-2021
Ptv24live Online Media
കോഴിക്കോട് : ശമ്പളപരിഷ്കരണത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും അട്ടിമറിക്കുന്ന രീതിയിൽ ചരിത്രത്തിലെ ഏറ്റവും അപൂർണവും അർത്ഥശൂന്യവുമായ റിപ്പോർട്ടാണ് പതിനൊന്നാം ശമ്പള കമ്മീഷൻ സർക്കാറിന് സമർപ്പിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ( എസ്.ഇ.യു)ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. അഞ്ച് വർഷതത്വം അട്ടിമറിച്ച നടപടി അസ്വീകാര്യവും മാപ്പർഹിക്കാത്തതുമാണ്. സർവീസ് വെയ്റ്റേജ് പൂർണമായും എടുത്ത് കളഞ്ഞും ,അതോടൊപ്പം കാലികമായ പരിഷ്കരണവും, ഫിറ്റ്മെൻറും, ഓപ്ഷൻ അവസരവുമൊന്നും കമ്മീഷൻ റിപ്പോർട്ടിലില്ല.
കുറഞ്ഞ കാലയളവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുന്നിൽക്കണ്ട് തട്ടിക്കൂട്ടിയ റിപ്പോർട്ടിനെതിരിൽ സർവീസ് മേഖലയിൽ നിന്നും അസാധാരണമായ വികാരമാണ് ഉയർന്നു വരുന്നത്. ഈ റിപ്പോർട്ടിന് ഓശാന പാടുന്നവരോട് കാലം പകരം ചോദിക്കുമെന്നും സർക്കാരിൻ്റെയും കമ്മീഷൻ്റെയും പ്രതിലോമ തീരുമാനങ്ങൾക്കെതിരെ ശകതമായ പ്രതിേഷേധം ഉയർന്ന് വരുെമെന്നും എസ്.ഇ.യു ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഗഫൂർ പന്തീർപാടം ജനറൽ സെക്രട്ടറി റഷീദ് തട്ടൂരും അറിയിച്ചു.