മാവൂർ-ചാത്തമംഗലം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ മാവൂർ ഏരിയ പ്രവാസി കുവൈത്ത് അസോസിയേഷന്റെ (മാപ്ക) നേതൃത്വത്തിൽ ആദരിച്ചു
👁️🗨️19-01-2021
Ptv24live Online Media
മാവൂർ :
മാവൂരിലെയും പരിസരപ്രദേശങ്ങളിലെയും സാമൂഹിക- ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിധ്യമായ മാവൂർ ഏരിയ പ്രവാസി കുവൈത്ത് അസോസിയേഷന്റെ (മാപ്ക. ) നേതൃത്വത്തിൽ മാവൂർ-ചാത്തമംഗലം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളെ ആദരിച്ചു. മാപ്ക മുൻ വൈസ് പ്രസിഡന്റ് അബൂബക്കർ മാവൂരിന്റെ നേതൃത്വത്തിൽ നാട്ടിലുള്ള മാപ്ക അസോസിയേഷൻ പ്രതിനിധികൾ ഇരു പഞ്ചായത്ത് ഭരണ- കാര്യാലയങ്ങളിലുമെത്തി അസോസിയേഷന്റെ പേരിലുള്ള മൊമെന്റോ നൽകി പ്രസിഡന്റ് അടക്കമുള്ള ഭരണ സമിതി അംഗങ്ങളെ ആദരിക്കുകയും മാപ്ക അസോസിയേഷനെ അവരെ പരിചയപ്പെടുത്തുകയും അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് ഇരു പഞ്ചായത്തുകളുടെയും പിന്തുണ ആവശ്യപ്പെടുകയും ചെയ്തു.