നൂതന സൗകര്യങ്ങളോടെ കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി
കുറ്റിക്കാട്ടൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പുതുതായി നിർമ്മിച്ച ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 28 ഞായർ മൂന്ന് മണിക്ക്
ഡോ: എം കെ മുനീർ നിർവ്വഹിക്കും.
കഴിഞ്ഞ 20 വർഷമായി കുറ്റിക്കാട്ടൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുറ്റിക്കാട്ടൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി പുതുതായി നിർമ്മിച്ച ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടനം 2021 ഫെബ്രുവരി 28 ഞായറാഴ്ച വൈകിട്ട് മൂന്നുമണിക് കുറ്റിക്കാട്ടൂരിൽ നടക്കും. ബാങ്കിംഗ് മേഖലയിൽ ജനങ്ങളുടെ വിശ്വാസത്തിന് ഉയരുവാൻ ഇതിനകം സംഘത്തിന് സാധിച്ചിട്ടുണ്ട്. 2014 പെരുവയലിൽ തുടങ്ങിയ ബാങ്കിന്റെ പ്രഥമ ബ്രാഞ്ച് വിജയകരമായി പ്രവർത്തിച്ചു വരുന്നു.
കെട്ടിട ഉദ്ഘാടനം ഡോക്ടർ എം കെ മുനീറും,
ലോക്കർ ഉദ്ഘാടനം കുമാരി രമ്യ ഹരിദാസും നിർവഹിക്കും. മൊബൈൽ ബാങ്കിംഗ് ഉദ്ഘാടനം അഡ്വക്കറ്റ് പി ടി എ റഹീം എം എൽ എ യും, ഗൃഹോപകരണ വായ്പാ മേള ഉദ്ഘാടനം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി യും നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു