മലബാർ സമരത്തിന് ഒരു നൂറ്റാണ്ട് :
ആലി മുസ്‌ലിയാർ മലബാറിന്റെ ആത്മീയ നേതാവ് വിഷയത്തിൽ ചർച്ച സംഗമം
കുന്ദമംഗലം:
മലബാറിലെ ബ്രിട്ടീഷ് അധിനിവേശ-ജന്മിത്വ വിരുദ്ധ സമരങ്ങൾക്ക് ഒരു നൂറ്റാണ്ട് തികയുന്ന സന്ദർഭത്തിൽ ' ആലി മുസ്ലിയാർ മലബാറിൻറെ ആത്മീയനേതാവ് ' എന്ന വിഷയത്തിൽ എസ്.ഐ.ഒ , ജി.ഐ.ഒ കുന്ദമംഗലം ഏരിയാ കമ്മിറ്റികൾ സംയുക്തമായി ചർച്ചാസംഗമം സംഘടിപ്പിച്ചു.
ബ്രിട്ടീഷ് ക്രൂരതകൾക്കും ജന്മിത്വ-വ്യവസ്ഥിതിക്കുമെതിരെ പ്രത്യേകിച്ചും മാപ്പിള കുടിയന്മാരുടെ ഇടയിൽ നിന്നും ഉയർന്നുവന്ന പോരാട്ടങ്ങളെ വർഗീയലഹളയായും മാപ്പിള ലഹളയായും രേഖപ്പെടുത്തിയത് ബ്രിട്ടീഷ് റെക്കോർഡുകളും അതിനെ പിന്തുടർന്നുവന്ന ചരിത്രകാരന്മാരുമാണെന്നും ചർച്ചാസംഗമം വിലയിരുത്തി. ഇന്ത്യൻ സ്വതന്ത്ര സമരത്തിലെ ഏറ്റവും സുപ്രധാന സമര പോരാട്ടങ്ങൾക്കു നൂറു വർഷം തികയുന്ന വേളയിൽ ഇന്ത്യയിലെ ജനങ്ങൾ സംഘ പരിവാർ ഫാസിസത്തിനെതിരെ മറ്റൊരു സ്വാതന്ത്ര പോരാട്ടത്തിന് ഒരുങ്ങാൻ സമയമായിരിക്കുന്നു എന്നും സംഗമം വിലയിരുത്തി.
ചർച്ചാ സംഗമത്തിൽ ഗവേഷകനും എഴുത്തുകാരനുമായ ഡോക്ടർ. മോയിൻ മലയമ്മ, എസ്.ഐ.ഓ കോഴിക്കോട് ജില്ല ജോയിൻ സെക്രട്ടറി മുഹമ്മദ് ശഫാഖ് എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ഏരിയാ പ്രസിഡൻറ് യാസീൻ അശ്റഫ് അധ്യക്ഷത വഹിച്ചു.
ജി.ഐ.ഒ ഏരിയ ജോയിൻ സെക്രട്ടറി ഹിബ ഹസനത്ത് സ്വാഗതവും ഏരിയ സെക്രെട്ടറി യാസർ അറഫാത് നന്ദിയും പറഞ്ഞു. പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ഇബ്രാഹീം,മൊയ്തീൻ ചാത്തമംഗലം,അബ്ദു കുന്നംമംഗലം,ഹുസൈൻ കുന്നംമംഗലം,ഇൻസാഫ് പതിമംഗലം,തുടങ്ങിയവർ സംസാരിച്ചു.