Peruvayal News

Peruvayal News

മുക്കം നഗരസഭ തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ തൊഴിലതിഷ്ഠിത കോഴ്സ് ഉദ്ഘാടനം ചെയ്തു.


മുക്കം നഗരസഭ തൊഴിൽ പരിശീലന കേന്ദ്രത്തിൽ  സൗജന്യ തൊഴിലതിഷ്ഠിത കോഴ്സ് ഉദ്ഘാടനം ചെയ്തു.

മുക്കം: 
മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൻ കടവ് തൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ തൊഴിലതിഷ്ഠിത കോഴ്സ് ആരംഭിച്ചു.  ദേശീയ നഗര ഉപജീവന മിഷൻ പദ്ധതി പ്രകാരം അക്കൗണ്ടിംഗ് എക്സിക്യൂട്ടീവ് കോഴ്സ് ആണ് തുടങ്ങിയത്. മുക്കം, കൊടുവള്ളി മുൻസിപ്പാലിറ്റികളിൽ സ്ഥിര താമസക്കാരായ 18 നും 35നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യമായി 2 മാസം ദൈർഘ്യമുള്ള ഈ കോഴ്സ് പഠിക്കാവുന്നതാണ്.

തോട്ടത്തിൻ കടവ് തൊഴിൽ പരിശീലന കേന്ദ്രത്തിൽ, മുക്കം നഗരസഭ വികസന, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കുഞ്ഞൻ മാസ്റ്ററുടെ അധ്യക്ഷതയിൽ  ചേർന്ന  യോഗം മുൻസിപ്പൽ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.
നഗരസഭ സെക്രട്ടറി എൻ.കെ ഹരീഷ് സ്വാഗതവും ഡെപ്യൂട്ടി ചെയർപേഴ്സൻ അഡ്വ: ചാന്ദ്നി സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ , വാർഡ് കൗൺസിലർമാർ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ, നഗര ഉപജീവന മിഷൻ സി.വി.എം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
 
 പ്ലസ്ടു കൊമേഴ്സ് / ബികോം / ബി.എ ഇക്കണോമിക്സ് യോഗ്യതയുള്ള, മുക്കം, കൊടുവള്ളി മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരായവർക്ക് അഡ്മിഷന് വേണ്ടി വാർഡ് കൗൺസിലർമാരെ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
9544109096
8301030740
Don't Miss
© all rights reserved and made with by pkv24live