പെരിങ്ങൊളം ഹയർ സെക്കണ്ടറിയിൽ നിന്നും കോവിഡ് രോഗികൾക്ക് ആശ്വാസ ഉപകരണം
പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് പെരുവയൽ ഗ്രാമ പഞ്ചായത്തിലേക്ക് പതിനഞ്ച് പൾസൊക്സിമീറ്റർ നൽകി. പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്ക്കൂളിൽ നടന്ന ചടങ്ങിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി പൾസോക്സിമീറ്റർ ഏറ്റുവാങ്ങി. സ്ക്കൂൾ പ്രിൻസപ്പാൾ അജിത.പി , പി റ്റി എ പ്രസിഡൻ്റ് ആർ വി . ജാഫർ, വാർഡ് മെമ്പർ പ്രീതി , സ്റ്റാഫ് പ്രതിനിധി യു .കെ .അനിൽ കുമാർ, എൻ എസ് എസ് ലീഡർ നീഷ്മ എന്നിവർ സംസാരിച്ചു. ചടങ്ങിന് എൻ എസ് പ്രിതിനിധി അനൻ മനോജ് സ്വാഗതവും എൻ എസ് എസ് പ്രൊഗ്രാം ഓഫീസർ രതീഷ് ആർ നായർ നന്ദിയും പറഞ്ഞു