പി.കെ.കുഞ്ഞാലികുട്ടി എം.പി സ്ഥാനം രാജിവെച്ചു
ദില്ലി: പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീര്‍ എംപി, പിവി അബ്ദുള്‍ വഹാബ് എംപി, നവാസ്കനി എംപി ( തമിഴ്‌നാട് ) എന്നിവര്‍ക്കൊപ്പം ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ചേംബറിലെത്തിയാണ് രാജിക്കത്ത് നല്‍കിയത്. വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പില്‍ മത്സരിക്കണമെന്ന മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനപ്രകാരമാണ് രാജി. മുസ്ലിംലീഗ് രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് വാര്‍ത്താക്കുറിപ്പില്‍ മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ കുഞ്ഞാലിക്കുട്ടി ലോകസഭയില്‍ നിന്ന് രാജിവയ്ക്കുമെന്ന് മുസ്ലീം ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.