കെ.ആർ.എം.യു കോഴിക്കോട് ജില്ലാ സമ്മേളനം നടത്തി.
👁️🗨️04-02-2021
Ptv24live Online Media
കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ രജിസ്ട്രേഡ് യൂണിയനായ കേരള റിപ്പോട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ (കെ.ആർ.എം.യു) കോഴിക്കോട് ജില്ലാ സമ്മേളനം കുന്നമംഗലത്ത് വെച്ച് നടന്നു.
അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി ജില്ലയിൽ പുതിയ അംഗങ്ങളെ ചേർത്തിക്കൊണ്ട് സംഘടന വിപുലമാക്കുന്നതിനും ഫെബുവരി 27 ന് മലപ്പുറം കുറ്റിപ്പുറത്ത് വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനം വൻ വിജയമാക്കാനും യോഗത്തിൽ തീരുമാനിച്ചു.
കെ.ആർ.എം.യു ജില്ലാ പ്രസിഡന്റ് റഫീഖ് തോട്ടുമുക്കത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാസമ്മേളനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.
ചടങ്ങിൽ മുഹമ്മദ് കക്കാട്, ഫ്രാൻസീസ് ജോഷി, വിനോദ് നിസരി, മജീദ് താമരശേരി, ലാൽ കുന്ദമംഗലം ഹബീബി എന്നിവർ സംസാരിച്ചു.
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികൾ:
റഫീഖ് തോട്ടുമുക്കം (പ്രസിഡന്റ്), ഫ്രാൻസീസ് ജോഷി (ജനറൽ സെക്രട്ടറി), വിനോദ് നിസരി (വൈസ് പ്രസിഡന്റ്), ഹബീബി (ജോയിന്റ് സെക്രട്ടറി) ലാൽ കുന്നമംഗലം (ട്രഷറർ), മജീദ് താമരശേരി(മീഡിയ കോർഡിനേറ്റർ) പ്രവർത്തക സമിതി അംഗങ്ങൾ : മുഹമ്മദ് കക്കാട്, ഫൈസൽ കൊടിയത്തൂർ, രാമകൃഷ്ണൻ തിരുവാലിൽ, കൃഷ്ണ പ്രശോഭ്, നിബിൻ രാജ് ഇ.ടി.
സംസ്ഥാന കൗൺസിൽ അംഗങ്ങൾ: ഫാസിൽ തിരുവമ്പാടി, ബഷീർ പി.ജെ, സലീം ജി.റോഡ്, ധന്യ എകരുൽ, ഫൈസൽ അഹമ്മദ്, ഇർഷാദ് അലി, വിനേഷ്