ഒളവണ്ണയില്‍ രണ്ട് റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍
ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയുടെ വീതം ഭരണാനുമതി ലഭ്യമാക്കിയ കുറുപ്പംവീട്ടില്‍ റോഡ്, കോഴിക്കോടന്‍കുന്ന് മൂര്‍ക്കനാട് എല്‍.പി സ്കൂള്‍ റോഡ് എന്നിവയാണ്
പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.
കുന്ദമംഗലം മണ്ഡലത്തില്‍ നൂറ് ദിനം നൂറ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയുടെ ഭാഗമായാണ്
റോഡുകള്‍ തുറന്നുകൊടുത്തത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ശാരുതി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്
മെമ്പര്‍മാരായ പി മിനി, പി സതീഭായി, പി.ജി വിനീഷ്, എം.എന്‍ വേണുഗോപാലന്‍
സംസാരിച്ചു.