ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റായി ജോസ് മടപ്പിള്ളി ചുമതല ഏറ്റു
കൂടരഞ്ഞി:
ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡൻ്റായി ജോസ് മടപ്പിള്ളി ചുമതല ഏറ്റു.
കൂടരഞ്ഞി വ്യാപര ഭവനിൽ നടന്ന മണ്ഡലം തല നേതൃ സംഘമം ഡീ .സീ.സീ സെക്രട്ടറി സീ.ജെ ആൻ്റണി ഉദ്ഘാടനം ചെയ്യ്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.ടി അഷ്റഫ് അധ്യക്ഷനായി.
കെ.പി.സീ.സീ എക്സിക്യൂട്ടിവ് അംഗം മാജുഷ് മാത്യുസ് മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം മുൻ പ്രസിഡൻ്റ് ജോസ് പള്ളിക്കുന്നേൽ,അഡ്വ സിബു തോട്ടത്തിൽ,സണ്ണി പെരുകിലം തറപ്പിൽ, കെ.വി ജോസ് മാസ്റ്റർ ,ലിസി കാരിപ്ര,ജോസഫ് ഇലഞ്ഞിക്കൽ,സണ്ണി കിഴക്കരക്കാട്ട്, മുഹമ്മദ് പാതിറമ്പിൽ, ജോണിവാളി പ്ലാക്കൽ, എൽസമ്മ ജോർജ്, മോളി വാതല്ലൂർ,നിസാറ ബീഗം,എന്നിവർ പ്രസംഗിച്ചു.
കടൽ പൊലും വിറ്റ് കാശാക്കുന്ന കേരള സർക്കാർ നിലപടിനെതിരെ കൂടരഞ്ഞി അങ്ങാടിയിൽ നടത്തിയ പ്രതിക്ഷേധ പ്രകടനത്തിന് ജോസ് മടപ്പിള്ളി ,സെബിൻ പൈമ്പിള്ളി,അരുൺ കല്ലിടുക്കിൽ നവീൻ കൊട്ടാരത്തിൽ,ഷാജി പൊന്നമ്പയിൽ, ജിൻ്റോ പുഞ്ചത്തറപ്പിൽ, പോൾ ഊന്നനാൽ,ബിജു കൂട്ടക്കര, ജ്യോതിഷ് എന്നിവർ നേതൃത്വം നൽകി