പെരുമണ്ണയിൽ കാളപൂട്ട് മത്സരം നാളെ
പെരുമണ്ണ:
കാർഷിക സംസ്കൃതി വിളിച്ചോതുന്ന മത്സരമായ കാളപൂട്ട് മത്സരം നാളെ
ബുധൻ കാലത്ത് എട്ട് മുതൽ പെരുമണ്ണയിലെ ചരിത്രപ്രസിദ്ധമായ മുല്ലമണ്ണ വയലിൽ അരങ്ങേറും. ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നും നിരവധി ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. മത്സരത്തിനായി മൂന്ന് ദിവസം മുമ്പ് തന്നെനിലം ഉഴുത് വൃത്തിയാക്കി വെള്ളം നിൽക്കുന്ന രീതിയിൽ പാകപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നിന്നും അയൽ ജില്ലകളിൽ നിന്നും മത്സരത്തിന് ഉരുക്കളേയുമായെത്തുന്നവരെ സ്വീകരിക്കാൻ ആതിഥേയരായ പെരുമണ്ണയിലെ കർഷകർ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.