ഖാദർ മാസ്റ്ററുടെ നിര്യാണത്തിൽ
ഓൺലൈൻ അനുശോചന- അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു
ഇക്കഴിഞ്ഞ ദിവസം മൺമറഞ്ഞുപോയ പൗരപ്രമുഖനും വാഴക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ ദീർഘകാലം അധ്യാപകനുമായിരുന്ന മർഹൂം ഖാദർ മാസ്റ്റർ അവർകളുടെ നിര്യാണത്തിൽ പ്രസ്തുത സ്കൂളിലെ 1994 10 C ക്ലാസ്സ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓൺലൈൻ അനുസ്മരണ- അനുശോചന സദസ്സ് സംഘടിപ്പിച്ചു. ഏറെക്കാലം ഖാദർ മാസ്റ്റർക്കൊപ്പം സഹ അദ്ധ്യാപകനായി പ്രവർത്തിച്ച ഷുക്കൂർ മാസ്റ്റർ കൂളിമാട് അനുസ്മരണ പ്രഭാഷണം നടത്തി.
പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങളായ
റംല ടി പി,മുജീബ് കെ. പി,ജബ്ബാർ മാവൂർ, ഷാഹിന, സഫിയ, സലാം തറോൽ, ബഷീർ മുള്ളമടക്കൽ,റോഷ്‌ന സി പി, സുഹറ, നൗഷാദ്, ജംഷാദ്,ഷുക്കൂർ മുണ്ടുമുഴി, നസീമ,മുനീർ,ഷരീഫ് കുറുപ്പത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു