Peruvayal News

Peruvayal News

നരിക്കുനി ഗവ: എച്ച് എസ് എസ്കെട്ടിടോദ്ഘാടനം ഫെബ്രുവരി ആറിന്

നരിക്കുനി ഗവ: എച്ച് എസ് എസ്
കെട്ടിടോദ്ഘാടനം ഫെബ്രുവരി ആറിന്

നരിക്കുനി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും ശനിയാഴ്ച നടക്കും. കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്നുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് അധ്യക്ഷനാവും. ധനകാര്യവകുപ്പ് മന്ത്രി ഡോ: തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. കാരാട്ട് റസാഖ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.
Don't Miss
© all rights reserved and made with by pkv24live