Peruvayal News

Peruvayal News

മെഡിക്കൽകോളേജ് ആശുപത്രിക്ക്മുമ്പിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹ സമരപന്തലിൽ നൂറ്റിപന്ത്രണ്ടാം ദിവസം എത്തിയ എ.ഐ.സി.സി.സെക്രട്ടറി പി.വി.മോഹനൻ സമരക്കാരുമായി സംസാരിക്കുന്നു.


കേരളം ഭരിക്കുന്ന സർക്കാർ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുകയല്ല.
   മറിച്ച് അതൊരു ഗവ:കമ്പനിയാണ്.
കമ്പനിക്ക് കീഴിൽ ജോലിചെയ്യുന്ന തൊഴിലാളികളായിട്ടാണ് ഇടത് സർക്കാർ പൊതുജനങ്ങളെയും,തൊഴിലാളികളെയും കാണുന്നതെന്ന് എ. ഐ.സി.സി.സെക്രട്ടറി പി.വി.മോഹൻ പറഞ്ഞു.   അത്കൊണ്ട് ഞാനിസമരം ഉൽഘാടനം ചെയ്യുകയല്ല. പകരം നിങ്ങളിസമരം നിർത്തുന്നതാണ് നല്ലത് അതു നിങ്ങളോട് ഞാൻ അപേക്ഷികുകയാണ്.
   മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുമ്പിൽ പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി സമരസമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല റിലെ നിരാഹാര സമരം 112ാം ദിസം അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
   ആരോഗ്യമന്ത്രി ഒരു വനിതയല്ലെ.അവർ അമ്മയല്ലെ,സഹോദരിയല്ലെ ദലിതരും,വിധവകളും,വാടകവീട്ടിലും,നാല്സെന്റ് കോളനിയിൽ താമസിക്കുന്നവരുമായ ഈ പാവപ്പെട്ട സ്വചീകരണ തൊഴിലാളികളുടെ പ്രയാസങ്ങൾ മനസ്സിലാക്കി ഇവർക്ക് നീതി നടപ്പിലാക്കാൻ അടിയന്തിരമായി ഇടപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
   യു.ഡി.എഫ് ഗവ:അധികാരത്തിലെത്തിയാൽ നിങ്ങളുടെ തൊഴിൽ ഉറപ്പുവരുത്തുമെന്നും,എം.പി.എന്ന നിലയിൽ രാഹുൽഗാന്ധിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും,ദേശീയതലത്തിൽ പ്രസ്നം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
   സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അദ്ധ്യക്ഷം വഹിച്ചു.
  ഇന്ന് പി.മിനി,ധന്യ.കെ. എന്നിവർ നിരാഹാരത്തിൽ.
   ഡി.സി.സി.ഭാരവാഹികളായ സി.രവീന്ദ്രൻ,പി.എം.അബ്ദുറഹ്മാൻ,കേരള ദലിത് ഫെഡറേഷൻ(ഡെമോക്രാറ്റിക്ക്)ജില്ലാപ്രസിഡണ്ട് പി.ടി.ജനാർദ്ദനൻ,ഐ.എൻ.ടി.യു.സി.ജില്ലാജന:സെക്രട്ടറി എം. ടി.സേതുമാധവൻ ,മനുഷ്യവകാശ പ്രവർത്തകൽ മഠത്തിൽ അബ്ദുൾഅസീസ്സ്,പെരുവയൽ ഗ്രാമപഞ്ചായത്ത് വൈ:പ്രസിഡണ്ട് അനീഷ്പാലാട്ട്,ഐ. എൻ.ടി.യു.സി സെക്രട്ടറി വിബീഷ്കമ്മനകണ്ടി,സമരസമിതി നേതാക്കളായ കെ.സി.പ്രവീൺകുമാർ,കെ.വിജയനിർമ്മല,ടി.സുഭിത,വി.പി.ബാലൻ എന്നിവർ പ്രസംഗിച്ചു.
Don't Miss
© all rights reserved and made with by pkv24live