Peruvayal News

Peruvayal News

രാമനാട്ടുക്കര കിൻഫ്ര നോളേജ് പാർക്ക് ലാന്റ് ലൂസേഴ്സ് ആക്ഷൻ കമ്മിറ്റിയുടെ സമരത്തിന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്തേവാലെ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരിപൂർണ്ണ പിന്തുണയും ഐക്യദാഢ്യവും.


രാമനാട്ടുക്കര കിൻഫ്ര നോളേജ് പാർക്ക് ലാന്റ് ലൂസേഴ്സ് ആക്ഷൻ കമ്മിറ്റിയുടെ സമരത്തിന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ 
(അത്തേവാലെ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പരിപൂർണ്ണ പിന്തുണയും ഐക്യദാഢ്യവും. 

👁️‍🗨️05-02-2021
Ptv24live Online Media

ഭൂമി നഷ്ടപ്പെട്ട കർഷകർ അതിശ്ചിതകാല സമരത്തിലേക്ക് 12 വർഷം മുമ്പ് 2008 ലാണ് രാമനാട്ടുകര നോളേജ് പാർക്കിന് വേണ്ടി അന്നത്തെ എൽഡിഎഫ് സർക്കാർ 80-ഓളം ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്.


2010 - ൽ അന്നത്തെ ഭൂമിയുടെ ന്യായവിലയുടെ പത്തിലൊന്ന് മാത്രം നൽകി സർക്കാറിന് വേണ്ടി കിൻഫ്ര ഭൂമി ഏറ്റെടുത്തു ന്യായമാ നഷ്ട പരിഹാരത്തിന് ഭൂവുടമകൾക്ക് കോടതിയെ സമീപിക്കാമെന്നും സർക്കാർ എതിർക്കില്ലെന്നും അന്നത്തെ വ്യവസായ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായിരുന്ന എളമരം കരീം പറഞ്ഞിരുന്നു.


 ഭൂരിഭാഗം വരുന്ന കർഷകരടക്കമുള്ള ഭൂ ഉടമകൾ ന്യായമായ നഷ്ട പരിഹാരം ലഭിക്കാൻ കോടതിയിൽ കേസിന് പോയി മൂന്ന് വർഷം കോഴിക്കോട് പ്രിൻസിപ്പൽ സബ് കോടതിയിൽ കേസ് നടത്തി 2013 - ൽ കോടതി നഷ്ടപരിഹാരം വിധിച്ചു.


എന്നാൽ ഗവൺമെന്റ് ഹൈക്കോടതിയിൽ അപ്പീലിന് പോയി കോടതി വിധിച്ച തുകയുടെ പകുതി ഭൂ ഉടമകൾക്ക് നൽകിയെങ്കിൽ മാത്രമേ അപ്പീൽ പരിഗണിക്കൂ എന്നുള്ളതിനാൽ പകുതി തുക ഭൂ ഉടമകൾക്ക് 2014ൽ നൽകി പിന്നീട് നാല് വർഷം ഹൈക്കോടതിയിൽ കേസ് നടന്നു.

 2018ൽ ഈ കേസിൽ അപ്പീൽ നിലനിൽക്കുകയില്ലെന്നും കക്ഷികൾക്ക് പണം കൊടുത്ത് സെറ്റിൽ ചെയ്യണമെന്നും ബഹു അഡ്വ: ജനറൽ സർക്കാരിന് റിപ്പോർട്ട് നൽകി.


എന്നാൽ  അപ്പീൽ നിലനിൽക്കില്ലെന്ന് ആയപ്പോൾ സർക്കാർ സെറ്റിൽമെന്റിന് തയ്യാറായി സർക്കാറും ഭൂ ഉടമകളും കിൻഫ്രയും ഒത്തുതീർപ്പുണ്ടാക്കി 2018 ജൂൺ മാസം ഉണ്ടാക്കിയ ഈ ഒത്തുതീർപ്പ് ബഹുഹൈക്കോടതി ജസ്റ്റിസുമാർ സെറ്റിൽമെന്റ് ഡിക്രിയായി ഒപ്പുവെച്ചു ഇതനുസരിച്ച് 2008 നവംബറോടെ മുഴുവൻ പണവും കക്ഷികൾക്ക് കൊടുത്ത് തീർക്കണമെന്ന് കോടിതി നിർദ്ദേശിച്ചു.


 ഖേദകരമെന്ന് പറയട്ടെ 2018 നവംബറിൽ ഇന്നത്തെ എൽഡിഎഫ് സർക്കാർ കോടതിയിൽ പണം കെട്ടിവെച്ചില്ല എന്ന് മാത്രമല്ല 6 വർഷം കോഴിക്കോട്ടും ഹൈക്കോടതിയിലും കേസ് നടത്തിയ പാവപ്പെട്ട കർഷകരടങ്ങുന്ന ഭൂ ഉടമകൾ ഇനി ലക്ഷങ്ങൾ ചെലവഴിച്ച് സുപ്രീം കോടതിയിൽ കേസിന് പോകട്ടെ എന്ന ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചത്.

 ഇന്നും കേസ് സുപ്രീം കോടതിയിലാണ് ഇതിനിടയിൽ 2020 ജൂൺ മാസം ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഇന്നത്തെ ബഹുമാനപ്പെട്ട വ്യവസായ മന്ത്രിയുമായി നേരിട്ട് സംസാരിച്ചപ്പോൾ ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ സുപ്രീം കോടതിയിൽ കേസിന് പോയതെന്നും കേസ് പിൻവലിച്ച് 45 ദിവസത്തിനുള്ളിൽ കോടതി പറഞ്ഞ തുക നിർബദ്ധമായും നൽകുമെന്നും പറഞ്ഞിരുന്നു.

 ഇതിനിടയിൽ ഭൂമി നൽകിയ 8 ഉടമകൾ മരണപ്പെട്ടു. 150-ഓളം കക്ഷികൾക്ക് 115 കോടിയോളം രൂപയാണ് നൽകാനുള്ളത്. കിൻഫ്രയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളിലും സർക്കാരിന്റെ കൈയിൽ പണമില്ല എന്ന സ്ഥിരം പല്ലവിയും മറുപടിയുമാണ് ആക്ഷൻ കമ്മിറ്റിക്ക് ലഭിക്കാറുള്ളത് എന്നാൽ 12 വർഷമായിട്ടും ഈ പാവങ്ങൾക്ക് 115 കോടി കൊടുത്തു  തീർത്തില്ലെങ്കിൽ സമരം ഇനിയും കുടിപ്പിക്കും കവാടത്തിൽ തന്നെ ഞങ്ങൾ സമരങ്ങൾ തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റി പറഞ്ഞു.

എം.പിയായ എളമരം കരീം വലിയ പ്രതീക്ഷയൊടെയാണ് തുടക്കത്തിൽ ഈ സ്ഥലം കിട്ടുവാനായി പ്രവർത്തിച്ചിരുന്നത്.

 അപ്പോൾ അവർക്ക് ഭൂമി മാത്രം മതിയായിരുന്നു.
വയലുകളോന്നും അപ്പോൾ അവർക്ക് പ്രശ്നമേ ആയിരുന്നില്ല. അന്ന് സഖാവ് വി.എസ് അച്ചുതാനന്ദനായിരുന്നു മുഖ്യമന്ത്രി വയലുകൾ നികത്താൻ പാടില്ല എന്ന് നാഴികക്ക് നാൽപ്പതുവട്ടം പറയുന്ന സഖാവ് വി എസ്സിന് ഈ ഭൂമി മണ്ണിട്ട് നികത്തുന്നത് ഒര് പ്രശ്നമേ അയിരുന്നില്ല. 
സഖാവ് അച്ചുതാനന്ദൻ മിണ്ടിയില്ല. കാരണം കരീമും
എംഎൽഎയുമായ വി.കെ.സി.മമ്മദ് കോയ എന്നിവർക്കാണ് ഇതിന്റെ പരിപൂർണ്ണ ഉത്തരവാദിത്വം. അവർ ഇടപ്പെട്ട് ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടിട്ടില്ലെങ്കിൽ നിരവധി കർഷകർ ആത്മഹത്യയിലേക്ക് പോവേണ്ടി വരുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

  ഇവരുടെ സമരത്തിന് ഐക്യദാഢ്യവും എല്ലാ വിത പിന്തുണയും സപ്പോർട്ടും നൽകുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ 
(അത്തേവാലെ) എന്ന പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട്  വിജയരാജൻ കഴുങ്ങാൻഞ്ചേരിയും, ജനറൽ സെക്രട്ടറി നബീൽ അഹമ്മദും,  സെക്രട്ടറി സക്കിർ ഹുസൈൻ, വൈസ് പ്രസിഡണ്ട്  അരവിന്ദൻ പെരുമന,
എക്സിക്യൂട്ടീവ് അംഗം അനീൽകുമാർ എന്നിവർ സംബന്ധിച്ചു.

 ആക്ഷൻ കമ്മിറ്റിയുടെ ഭാരവാഹികൾ പ്രസിഡണ്ട് കോയാമുഹാജി, സെക്രട്ടറി എം.പി ജനാർദ്ധനൻ, ട്രെഷറർ അബൂബക്കർ ഹാജി എന്നിവരുമാണ്. റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ എന്ന പാർട്ടി ഞങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്കും ഐക്യദാഢ്യത്തിനും ആക്ഷൻ കമ്മിറ്റി  കൺവീനർ പ്രത്യേകം നന്ദി പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live