കെ.എം.റസാഖിൻ്റെ നിര്യാണത്തിൽ പൗരാവലി അനുശോചിച്ചു.
പെരുവയൽ:
ഇന്ത്യൻ നേഷണൽ ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം ഭാരവാഹിയും കുറ്റിക്കാട്ടൂർ, പേര്യ ,പ്രദേശങ്ങളിലെ സാമൂഹ്യ പ്രവർത്തകനുമായ കെ.എം.റസാഖ് (പേര്യ ) ൻ്റെ നിര്യാണത്തിൽ കുറ്റിക്കാട്ടൂർ പൗരാവലി അനുശോചിച്ചു.പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.സുഹറാബി ടീച്ചർ അധ്യക്ഷയായി. പി.ടി.എ.റഹീം എം.എൽ.എ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനീഷ് പാലാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.അശ്വതി, മെഹബൂബ് കുറ്റിക്കാട്ടൂർ, പൊതാത്ത് മുഹമ്മദ് ഹാജി, രാജീവ് ചാത്തമ്പത്ത്, അസീസ് പേര്യ ,എൻ.അനിൽകുമാർ, എ.എം.സെയ്തലവി, എൻ.കെ.യൂസഫ് ഹാജി, പി.പി.ബഷീർ, മാമുക്കോയ എന്നിവർ സംസാരിച്ചു.