Peruvayal News

Peruvayal News

കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലത്ത് പുതുതായി സ്ഥാപിച്ച മാതൃകാ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ 
ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍റഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.49 കോടി രൂപ ചെലവിലാണ് അത്യാധുനിക രീതിയിലുള്ള കെട്ടിടം നിര്‍മ്മിച്ചിട്ടുളളത്. 
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം.എല്‍.എ 
മുഖ്യാതിഥിയായി.

കുന്ദമംഗലത്ത് പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡില്‍ ആഭ്യന്തര വകുപ്പിന്‍റെ 
കൈവശത്തിലുളള ഒന്നര ഏക്കര്‍ സ്ഥലത്ത് 6500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് 
പോലീസ് സ്റ്റേഷന്‍റെ കെട്ടിടം നിര്‍മ്മിച്ചിച്ചുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് 
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാര്‍ എടുത്തത്. പ്രവൃത്തിയുടെ പ്ലാന്‍ 
തയ്യാറാക്കിയത് എന്‍.ഐ.ടിയിലെ ആര്‍ക്കിടെക്ചറല്‍ വിംഗാണ്.
അത്യാധുനിക സൗകര്യങ്ങളോടെ ആകര്‍ഷകമായി നിര്‍മ്മിക്കുകയും ഇന്‍റീരിയര്‍ 
ഉള്‍പ്പെടെയുള്ള മികച്ച സംവിധാനങ്ങളൊരുക്കുകയും ചെയ്ത കുന്ദമംഗലം പോലീസ് സ്റ്റേഷന്‍ പൊതുജന സൗഹൃദ അന്തരീക്ഷമൊരുക്കിയ കേരളത്തിലെ ഏറ്റവും മികച്ച കെട്ടിടമായാണ് 
വിലയിരുത്തപെടുന്നത്.

പോലീസ് സ്റ്റേഷൻ കെട്ടിട സാക്ഷാൽക്കാരത്തിൽ മുഖ്യ പങ്ക് വഹിച്ച കുന്ദമംഗലം സിവിൽ പോലീസ് ഓഫീസർ ഇ രജീഷ്, ഡിസൈൻ തയ്യാറാക്കിയ എൻ.ഐ.ടി ആർകിടെക്ചറൽ വിംഗ് തലവൻ ഡോ. സി മുഹമ്മദ് ഫിറോസ് എന്നിവരെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.

നോര്‍ത്ത് സോണ്‍ ഐ.ജി.പി 
അശോക് യാദവ് ഐ.പി.എസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ലിജി പുല്‍ക്കുന്നുമ്മല്‍, ഓളിക്കൽ ഗഫൂർ, എ. രാഘവന്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 
വൈസ് പ്രസിഡന്‍റ് വി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ധനീഷ് ലാല്‍, 
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി കൗലത്ത്, കേരള 
പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എ ഉമേഷ്, കേരളാ പോലീസ് 
അസോസിയേഷന്‍ പ്രസിഡന്‍റ് വി.പി പവിത്രന്‍, ഇ വിനോദ് കുമാര്‍, മുക്കം മുഹമ്മദ്, 
എം.പി കേളുക്കുട്ടി, അരിയില്‍ മൊയ്തീന്‍ ഹാജി, ചൂലൂര്‍ നാരായണന്‍, തളത്തില്‍ 
ചക്രായുധന്‍, സി.കെ ഷമീം, രാജൻ മാമ്പറ്റച്ചാലിൽ, കെ ഭക്തോതമൻ സംസാരിച്ചു. 
പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം എക്സികൂട്ടീവ് എഞ്ചിനീയർ കെ ലേഖ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡി.ഐ.ജി & ജില്ലാ 
പോലീസ് മേധാവി എ.വി ജോര്‍ജ് ഐ.പി.എസ് സ്വാഗതവും അസി. ഡെപ്യൂട്ടി കമ്മീഷണര്‍ കെ.പി അബ്ദുല്‍ റസാഖ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live