Peruvayal News

Peruvayal News

കാർഷിക,സേവന ആരോഗ്യ കലാ-സാംസ്കാരിക, പശ്ചാത്തല മേഖലകൾക്ക് പ്രാധാന്യം നൽകി ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ

കാർഷിക,സേവന ആരോഗ്യ കലാ-സാംസ്കാരിക, പശ്ചാത്തല മേഖലകൾക്ക് പ്രാധാന്യം നൽകി ചീക്കോട് ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ



ചീക്കോട് ഗ്രാമ പഞ്ചായത്ത് 2021- 22 വർഷത്തെ വികസന സെമിനാർ ബഹു.കൊണ്ടോട്ടി എംഎൽഎ ടി.വി.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖ പ്രകാശനവുംഅദ്ദേഹം  നിർവഹിച്ചു.
 കാർഷിക, സേവന, ആരോഗ്യ, കലാ-സാംസ്കാരിക, പശ്ചാത്തല  മേഖലകൾക്ക് പ്രാധാന്യം നൽകി  7 കോടി രൂപയുടെ പദ്ധതിക്കാണ് വികസന സെമിനാർ അംഗീകാരം നൽകിയത്.  തരിശു ഭൂമി രഹിത ചീക്കോട്, ഡയാലിസിസ് രോഗികൾക്ക് 'സമാശ്വാസം' പദ്ധതി, വാർഡ് തലങ്ങളിൽ സാംസ്‌കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കൽ, ഗ്രൗണ്ടിന് സ്ഥലം വാങ്ങൽ, 'വിദ്യാഭ്യാസ രംഗത്ത് അക്ഷര വെളിച്ചം പദ്ധതി നൂതനവും, പൊതുജനോപകാരപ്രദവുമായ ഒരുപാട് പദ്ധതികൾ ഉൾപ്പെടുന്ന ഈ വർഷത്തെ   പദ്ധതിയിൽ പ്രധാനപ്പെട്ടവയാണ്. 

ഗ്രാമ  പഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ് അധ്യക്ഷത വഹിച്ചു. 
ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സൺ ഷാഹിന ഫൈസൽ വികസനനയ പ്രഖ്യാപനം നടത്തി.
അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. സി ഗഫൂർ ഹാജി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. എ. അസ്‌ലം മാസ്റ്റർ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൗക്കത്തലി ഹാജി, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ബീരാൻ ഹാജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ  ഇമ്പിച്ചിമോതി മാസ്റ്റർ, ദിനേഷ്,   ശ്രീധരൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ നാസർ പൊന്നാട്,  കുഞ്ഞുട്ടി പൊന്നാട്, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ 
എം.പി.രജീഷ്, നസീമ. പി, പഞ്ചായത്ത്‌ അംഗങ്ങളായ മുബഷിർ.കെ.കെ, വിജീഷ്.പി.കെ 
 തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.  


പഞ്ചായത്ത്‌ അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വർക്കിംഗ്‌ ഗ്രൂപ്പ്‌ അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ  തുടങ്ങിയവർ സംബന്ധിച്ചു. 
വൈസ് പ്രസിഡന്റ്‌ കെ. പി. സഈദ് സ്വാഗതവും, സെക്രട്ടറി കെ. സുധീർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live