പൂവാട്ടുപറമ്പ് മേഖല കോൺഗ്രസ് കമ്മിറ്റി വിപുലീകരിച്ചു
പെരുവയൽ:
പൂവാട്ടുപറമ്പ് കോൺഗ്രസ് വിപുലീകരണ യോഗം ഇന്ദിരാഭവനിൽ ചേർന്നു.
പൂവാട്ടുപറമ്പ് മേഖല പ്രസിഡണ്ട് അബ്ദുൾനാസർ ഖാൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുൻ മേഖലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. മേഖല ഓർഗനൈസിങ് ജനറൽ സെക്രട്ടറിയായി ഷാജി മുണ്ടക്കലിനെ തെരഞ്ഞെടുത്തു. സോഷ്യൽ മീഡിയ ഇൻ ചാർജ്, മേഖല യൂത്ത് കോൺഗ്രസ് ചാർജും റോഷൻ ജോസഫിനും, ചാരിറ്റി പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് കൈകാര്യം ചെയ്യുന്നതിനായി
ജിസാർ എരഞ്ഞിക്കലിനേയും തെരഞ്ഞെടുത്തു. മോളിക്ക് മഹിളാകോൺഗ്രസ് ചുമതലയും, മോഹനൻ മാസ്റ്റർക്ക് സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ചുമതലയും നൽകി. മൈനോറിറ്റി ചുമതല സിദ്ദിഖിനും, കോ-ഓർഡിനേറ്ററായും, മേഖല ഉപാധ്യക്ഷൻ ചാർജും മുരളീധരൻ പിള്ളയ്ക്കും നൽകി.