കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന
കൗൺസിൽ യോഗം എറണാകുളം DUVHSS ൽ വച്ച് നടന്നു.
സംസ്ഥന കൗൺസിൽ ഉദ്ഘാടനം കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ്സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്
മധു എൻ വി നിർവ്വഹിച്ചു.
പുതിയ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പ്രഥമ യോഗത്തിൽ എല്ലാ സംസ്ഥാന കൗൺസിൽ അംഗങ്ങളും പങ്കെടുത്തു.
വർഷങ്ങളായി പ്രധാന ആവശ്യങ്ങളിലൊന്നായിരുന്ന ക്ലാർക്കുമാരുടെ ഗ്രേഡ്സ്കെയിൽ വിഷയത്തിലും ഹയർസെക്കണ്ടറിയിലെ ഓഫീസ് ജീവനക്കാരുടെ നിയ മനം സംബന്ധിച്ച ബഹു. സുപ്രീം കോടതിയിൽ നടത്തിവന്നിരുന്ന കേസിലും അനൂകൂലമായി ഉത്തരവു സമ്പാദിക്കുവൻ കൂട്ടായ പരിശ്രമത്തിലൂടെ സാധിച്ചിട്ടുണ്ട്.
സംഘടന ഉയർത്തിക്കൊണ്ടു വന്ന ആവശ്യങ്ങളെല്ലാം തന്നെ കൃത്യമായ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ എല്ലാവരുടേയും പരിപൂർണ്ണമായ പിന്തുണ വേണ്ടതുണ്ടെന്ന് യോഗത്തിൽ വെക്തമാക്കി. 2020 വർഷത്തെ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ പൊതുപരീക്ഷകൾക്കു മുമ്പായി പൂർത്തീകരിച്ചതായും കുട്ടി ചെർത്തു.
സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളിലെ ജീവനക്കാർ നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.
മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജില്ലക്കുള്ള അവാർഡ് ധാനവും നടന്നു. സംസ്ഥാന നേതാക്കൻമാരായ മധു, തോമസ് മാത്യു, ഷിനോജ് പാപ്പച്ചൻ എന്നിവരിൽ നിന്നും കോഴിക്കോട് ജില്ലയുടെ മുൻ പ്രസിഡൻ്റായ എൻ എം അസ്ഹർ അവാർഡ് ഏറ്റു വാങ്ങി.