പ്രസ് ക്ലബ്ബിന്ചെയറുകൾ കൈമാറി ജെ.സി.ഐ.
പെരുവയൽ:
പെരുവയൽ കേന്ദ്രമായി പുതുതായി ആരംഭിക്കുന്ന പ്രസ് ക്ലബ്ബിനു വേണ്ടി ചെയറുകൾ കൈമാറി.ജെ. സി.ഐ.കുറ്റിക്കാട്ടൂരിൻ്റെ
നേതൃത്ത്വത്തിലാണ് സൗജന്യമായി ചെയറുകൾ നൽകിയത്.ഇരുപത്തൊന്നു ചെയറുകളാണ് പ്രസ് ക്ലബ്ബ് അംഗങ്ങൾക്ക് കൈമാറിയത്.പെരുവയലിൽ നടന്ന ചടങ്ങ് പെരുവയൽ ഗ്രാമ പഞ്ചായത്തംഗം വിനോദ് എളവന ചെയർകൈമാറി കൊണ്ട് ഉൽഘാടനം ചെയ്തു. പെരുമണ്ണ പ്രസ് ക്ലബ്ബ് സെക്രട്ടറി ലത്തീഫ് പയ്യടി മേത്തൽ ഏറ്റുവാങ്ങി.ജെ സി.ഐ പ്രസിഡണ്ട് സിദ്ദിഖ്, സെക്രട്ടറി റസൽ,
മുസമ്മിൽ, മാവൂർ പ്രസ് ക്ലബ്ബ് ട്രഷറർ ഫൈസൽ പെരുവയൽ, രജിത് മാവൂർ തുടങ്ങിയവർ സംബന്ധിച്ചു.