സ്പാർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് ബഹു ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ന് കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ കട്ടപ്പന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ വച്ചു നിവേദനം നൽകി. സംഘ ടനയെ പ്രതിനിധീകരിച്ചു സിൽബി ചുനയമ്മാക്കൽ, ജിൽസൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.നിവേദനം സ്വീകരിച്ച മന്ത്രി അപ്പോൾ തന്നെ ധനകാര്യ വകുപ്പ് സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും എന്ന് മന്ത്രി ഉറപ്പു നൽകി.